Advertisment

ഫ്രഞ്ച് വാഹന മോഡലായ സിട്രോൺ സി3 എയർക്രോസ് ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും

author-image
ടെക് ഡസ്ക്
New Update

സിട്രോൺ സി3 എയർക്രോസ് എസ്‌യുവി വീണ്ടും ഇന്ത്യയിൽ പരീക്ഷണത്തിനിടെ കണ്ടെത്തി. എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങൾ തികച്ചും അടിസ്ഥാനപരമായിരിക്കുമെന്നും സാധാരണ ഫീച്ചറുകൾ മാത്രം നൽകുമെന്നും പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ സ്പൈ സ്പോട്ട് അനുസരിച്ച്, സിട്രോൺ സി 3 എയർക്രോസ് വലിയ മറവില്ലാതെയാണ് കണ്ടെത്തിയത്. ഈ വേരിയന്‍റ് ഏതെങ്കിലും തരത്തിലുള്ള പ്രാരംഭ വേരിയന്റാണെന്ന് തോന്നുന്നു. അടിസ്ഥാന വേരിയന്റുകളിൽ പ്ലാസ്റ്റിക് വീൽ കവറുകൾ വാഗ്ദാനം ചെയ്യുന്നു.

Advertisment

publive-image

കൂടാതെ പിൻ വൈപ്പറും വാഷറും ഒഴിവാക്കിയിട്ടുണ്ട്. ടെസ്റ്റ് മോഡലുകളിൽ ഇല്ലാത്ത മറ്റ് ആക്‌സസറികളിൽ റിയർ ഡിഫോഗറും ബ്ലാക്ക്ഡ് ഔട്ട് ഡോർ ട്രിമ്മുകളും ഉൾപ്പെടുന്നു. C3 എയർക്രോസിന്റെ എല്ലാ വേരിയന്റുകളിലും സിട്രോൺ ചില സ്റ്റാൻഡേർഡ് ആക്‌സസറികൾ വാഗ്‍ദാനം ചെയ്യാൻ സാധ്യതയുണ്ട്. സിട്രോൺ C3 എയർക്രോസ് എസ്‌യുവിക്ക് 4.3 മീറ്റർ നീളമുണ്ട്. ഇത് ഹ്യുണ്ടായ് ക്രെറ്റയുടേതിന് തുല്യമാണ്.

എന്നിരുന്നാലും ഇത് സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര, അർബൻ ക്രൂയിസർ എന്നിവയേക്കാൾ ചെറുതാണ്. സി3 എയർക്രോസ് അതിന്‍റെ എതിരാളികളെക്കാൾ ഏഴ് സീറ്റുകൾ വാഗ്ദാനം ചെയ്യുന്നു. സി3 എയർക്രോസിനായി ഒരു സാധാരണ 5-സീറ്റർ ഓപ്ഷൻ ലഭ്യമാണ്. 7-സീറ്റർ ഓപ്ഷനിൽ 5+2 സീറ്റിംഗ് കോമ്പിനേഷൻ ഉണ്ടായിരിക്കും. ഏഴ് സീറ്റർ പതിപ്പ് 511 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുമ്പോൾ, അഞ്ച് സീറ്റർ വേരിയൻറ് 444 ലിറ്റർ ബൂട്ട് സ്പേസ് വാഗ്‍ദാനം ചെയ്യുന്നു.

സിട്രോൺ സി3 എയർക്രോസിന് 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. കാർ വാഗ്‍ദാനം ചെയ്യുന്ന പരമാവധി പവർ 110 എച്ച്പി ആണെങ്കിൽ ടോർക്ക് 190 എൻഎം ആണ്. എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ട്രാൻസ്‍മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ വാഗ്ദാനം ചെയ്യും.

ഇന്ത്യയിൽ ഒരു ഇലക്ട്രിക് വേരിയന്റ് കൂടി കമ്പനി ഉടൻ പുറത്തിറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാറിന്‍റെ മറ്റ് പ്രധാന സവിശേഷതകളിലേക്ക് വരുമ്പോൾ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണയോടെ സിട്രോൺ സി3 എയർക്രോസിന് 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു.

Advertisment