Advertisment

ഇന്ത്യയ്‌ക്ക് മാരുതിയുടെ എസ്‌യുവി ജിംനിയെ സ്വന്തമാക്കാൻ അവസരം..

New Update

വർഷങ്ങളോളം കാത്തിരുന്ന് ഇന്ത്യയ്‌ക്ക് മാരുതിയുടെ എസ്‌യുവി ജിംനിയെ സ്വന്തമാക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. ആറ് വേരിയന്റിലായെത്തുന്ന ഈ കൂൾ ലുക്കുള്ള സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളിന്റെ വില മാരുതി പുറത്തുവിട്ടു. ബേസ് മോഡലിന് എക്‌സ് ഷോറൂം വില 12.74 ലക്ഷം രൂപയാണ്. ടോപ് എൻഡ് മോഡലായ ആൽഫാ എടിയ്‌ക്ക് 15.05 ലക്ഷം രൂപയുമാണ് വില. രാജ്യത്ത് അതിവേഗം വളരുന്ന എസ്‌യുവി സെഗ്‌മെന്റിൽ മികച്ച പ്രകടനം ഈ ഫൈവ് ഡോർ എസ്‌യുവി കാഴ്‌ചവയ്‌ക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

Advertisment

publive-image

ബ്രീസ, ഫ്രോംഗ്സ്, ഗ്രാന്റ് വിറ്റാര എന്നീ മാരുതിയുടെ മറ്ര് മോഡലുകൾക്കൊപ്പം എസ്‌യുവി സെഗ്‌മെന്റിൽ മിന്നും പ്രകടനം ജിംനിയിൽ നിന്ന് പ്രതീക്ഷിക്കുന്നു കമ്പനി. 1.5ലിറ്റർ‌ പെട്രോൾ എഞ്ചിനാണ് ജിംനിയിലുള്ളത്. മാസഅടവ് പ്ളാനുകൾ 33550 രൂപമുതലാണ്. വിവിധ വേരിയന്റുകളുടെ വില നോക്കാം. സെറ്റ എംടി( 12.74 ലക്ഷം), സെറ്റ എ‌ടി (13.94ലക്ഷം), ആൽഫ എം‌ടി(13.69 ലക്ഷം), ആൽഫ എ‌ടി (14.89 ലക്ഷം). ആൽഫ എം.ടി ഡ്യുവൽ ടോൺ വേരിയന്റ് 13.85 ലക്ഷം, ആൽഫ എ‌ടി ഡ്യുവൽ ടോൺ 15.05 ലക്ഷം. ഇക്കഴിഞ്ഞ ജനുവരിയിലാണ് ജിംനി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചത്.

ഇതുവരെ ലോകമാകെയുള്ള 199 രാജ്യങ്ങളിലും പ്രദേശങ്ങളിലും 3.2 മില്യൺ യൂണിറ്റ് ജിംനിയാണ് വിറ്റഴിച്ചത്. 960 കോടി ജിംനിയ്‌ക്കായി മാരുതി നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ ലോകമാകെ മൂന്ന് ഡോറുള്ള ജിംനിയാണ് വിൽക്കുന്നത്. ഇന്ത്യയിലാണ് ആദ്യമായി അഞ്ച് ഡോർ ജിംനി വിൽപനയ്‌ക്കെത്തുക. മാനുവലായും ഓട്ടോമാറ്റിക് ആയും വേരിയന്റുകളിൽ ലഭ്യമാകുന്ന ജിംനിയ്‌ക്ക് 16.94ഓളമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

Advertisment