Advertisment

ഡ്യൂക്കാട്ടിയുടെ ഏറ്റവും വിലയേറിയ മോഡൽ ഇന്ത്യൻ മോട്ടോർസെെക്കിൾ വിപണിയിൽ!!

author-image
ടെക് ഡസ്ക്
New Update

ഡ്യൂക്കാട്ടിയുടെ ഏറ്റവും വിലയേറിയ മോഡൽ ഇന്ത്യൻ മോട്ടോർസെെക്കിൾ വിപണിയിൽ ലോഞ്ച് ചെയ്തു. പുതിയ 2023 'Panigale V4 R' ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 69,99,000 രൂപയാകും ഇതിന്റെ ഇന്ത്യയിലെ എക്സ് ഷോറും വില. ഡ്യൂക്കാട്ടിയുടെ ഏറ്റവും പവർ ഫുൾ മോഡലാണിത്. മോട്ടോ ജി പിയിൽ പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്നതാണ് ഈ മോഡൽ.

Advertisment

publive-image

ഡബ്ല്യു എസ് ബി കെ നിയമങ്ങൾക്കനുസൃതമായി ഡെസ്മോസെഡിസി സ്ട്രാഡേൽ 1103 സിസി എഞ്ചിന് പകരം 998സിസി ഡെസ്‌മോസെഡിസി സ്‌ട്രാഡേൽ ആർ എഞ്ചിനാണ് എന്നത് ഇതിന്റെ പ്രധാന ഫീച്ചർ. എഞ്ചിൻ 15,250rpm-ൽ 217.24bhp ഉം 11,500rpm-ൽ 112Nm torque ഉം നൽകും. കൂടാതെ ബൈഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററുള്ള 6-സ്പീഡ് ഗിയർബോക്സുമായി യോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ ഡ്രെെ വേയ്റ്റ് 172 കിലോഗ്രാമും കെർബ് വേയ്റ്റ് 193 ആണ്. 6 ബിഎച്ച്‌പി വർധിപ്പിക്കുമ്പോൾ പവർ ഇത് 1103 സിസി എഞ്ചിനേക്കാൾ 2250 ആർപിഎം കൂടുതൽ നൽകും. ട്രാക്ക് ഓൺ റെെഡിംഗ് ഇന്ത്യയിൽ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്ന് ഡ്യുക്കാറ്റിയുടെ മാനേജിംഗ് ഡയറക്ടർ സെർജി കനോവാസ് പറഞ്ഞു

Advertisment