Advertisment

സ്വീഡിഷ് ആഡംബര വാഹന ബ്രാൻഡായ വോൾവോ പുതിയ കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

വോൾവോയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായി സ്വീഡിഷ് ആഡംബര വാഹന ബ്രാൻഡായ വോൾവോ പുതിയ കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എത്തിയിരിക്കുന്നത് സി40 റീചാർജ് പ്യുവർ ഇലക്ട്രിക് കൂപ്പെ എസ്‌യുവി ആണ്. ഒരൊറ്റ ടോപ്പ്സ്‌പെക്ക് വേരിയന്റിൽ പുതിയ വോൾവോ സി40 റീചാർജ് ഓഗസ്റ്റിൽ വിപണിയിൽ എത്തും. സെപ്‌തംബറിൽ വിതരണം ചെയ്ത് തുടങ്ങും.

Advertisment

publive-image

ഇന്ത്യയിലും ആഗോള വിപണിയിലും വിൽപ്പനയ്‌ക്കെത്തുന്ന നിലവിലുള്ള എക്‌സ്‌സി40 റീചാർജിന്റെ കൂപ്പെ പതിപ്പാണ് ഇത്. സിഗ്‌നേച്ചർ ബോഡിനിറമുള്ള ക്ലോസ്ഓഫ് ഫ്രണ്ട് ഫാസിയയാണ് കൂപ്പെയുടെ സവിശേഷത. എൽഇഡി ഹെഡ്ലാമ്പുകളും ലംബമായിട്ടുള്ള എൽഇഡി ടെയിൽ ലൈറ്റുകളും ഉണ്ട്

19 ഇഞ്ച് ഫൈവ് സ്‌പോക്ക് ഡയമണ്ട് കട്ട് അലോയ് വീലിലാണ് ഇത് സഞ്ചരിക്കുന്നത്. ക്രിസ്റ്റൽ വൈറ്റ്, ഓനിക്സ് ബ്ലാക്ക്, ഫ്യൂഷൻ റെഡ്, ക്ലൗഡ് ബ്ലൂ, സേജ് ഗ്രീൻ, ഫ്യോർഡ് ബ്ലൂ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് പുറത്തിറങ്ങുക. വോൾവോ സി40 റീചാർജ് ഒരു കറുത്ത ഇന്റീരിയർ സ്‌കീമും ക്ലട്ടർ ഫ്രീ ഡാഷ്‌ബോർഡ് ലേഔട്ടും നൽകുന്നു. ഒമ്പത് ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിനുള്ളത്.

ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഗൂഗിൾ മാപ്സ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പ്ലേ സ്റ്റോർ തുടങ്ങിയ ഇൻബിൽറ്റ് സേവനങ്ങളുണ്ട്. പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ എയർകോൺ വെന്റുകൾ സാധാരണ പോർട്രെയ്‌റ്റ് ശൈലിയിലാണ്.

78കെഡബ്ളുഎച്ച് ബാറ്ററി പായ്ക്കുണ്ട്. സിംഗിൾ ഓൾവീൽഡ്രൈവ് പതിപ്പും ഡ്യുവൽ ഇലക്ട്രിക് മോട്ടോറും ഇതിന്റെ സവിശേഷതയാണ്. സംയുക്ത പവറും ടോർക്കും യഥാക്രമം 405 ബിഎച്ച്പിയും 660 എൻഎംയുമാണ്. ഒറ്റ ചാർജിൽ 530 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. 27 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. ഹ്യുണ്ടായ് അയോണിക് 5, കിയ ഇവി6 എന്നിവയ്‌ക്കെതിരെയാണ് പുതിയ വോൾവോ സി40 റീചാർജ് ഇലക്ട്രിക് മത്സരിക്കുക.

Advertisment