Advertisment

സുരക്ഷയുടെ കാര്യത്തിൽ മികച്ച പ്രകടനവുമായി മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി

author-image
ടെക് ഡസ്ക്
New Update
മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജിയിൽ 1197 സിസി എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ 76,4 ബിഎച്ച്പി പവറും 98.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവൽ ട്രാസ്മിഷനുമായിട്ടാണ് ഈ ഫ്രോങ്ക്സ് സിഎൻജി വരുന്നത്. ഒരു കിലോ സിഎൻജിയിൽ 28.51 കിലോമീറ്റർ മൈലേജും വാഹനം നൽകുന്നു. ഹ്യൂണ്ടായ് എക്‌സ്‌റ്റർ സിഎൻജിയിലും 1197 സിസി എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ 68 ബിഎച്ച്പി പവറും 95 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള എക്സ്റ്റർ 27.1 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. പവറിന്റെയും മൈലേജിന്റെയും കാര്യത്തിൽ ഫ്രോങ്ക്സ് മുൻപന്തിയിലാണ്.

publive-image

Advertisment
മാരുതി ഫ്രോങ്ക്സ് സിഎൻജിയിൽ 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓൾ-ഫോർ പവർ വിൻഡോകൾ, ഷാർക്ക്-ഫിൻ ആന്റിന എന്നിവയുൾപ്പെടെ നിരവധി മികച്ച സവിശേഷതകളുണ്ട്. ആകർഷകമായ സവിശേഷതകൾ തന്നെയാണ് വാഹനത്തിലുള്ളത്.
ഹ്യുണ്ടായ് എക്സ്റ്റർ സിഎൻജിയിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (ഡിആർഎൽ), റിയർ എസി വെന്റുകൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകൾ എന്നിങ്ങനെയുള്ള നിരവധി സവിശേഷതകളുമായിട്ടാണ് ഹ്യുണ്ടായ് എക്‌സ്‌റ്റർ സിഎൻജി വരുന്നത്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരു സ്മാർട്ട് ഇലക്ട്രിക് സൺറൂഫ്, ഫാബ്രിക്, ലെതറെറ്റ് സീറ്റുകൾ എന്നിവയും ഈ വാഹനത്തിലുണ്ട്.
ഹ്യുണ്ടായ് എക്‌സ്‌റ്ററിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയെല്ലാം സ്റ്റാൻഡേർഡ് ഫീച്ചറായി വാഹനത്തിൽ നൽകിയിട്ടുണ്ട്. സെൻസറുകളുള്ള ഒരു പിൻ പാർക്കിംഗ് ക്യാമറയും ഈ ഹ്യുണ്ടായ് എക്സ്റ്ററിൽ ഉണ്ട്.
Advertisment