Advertisment

സ്‌കൂട്ടറുകളുടെ വിപണി കീഴടക്കാൻ ബിഎംഡബ്ല്യൂ; സി400 ജിടി ഉടൻ പുറത്തിറക്കും

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

മുംബൈ: ഇന്ത്യയിലെ സ്‌കൂട്ടർ വിപണി കീഴടക്കാൻ ഒരുങ്ങി ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യൂ. കമ്പനിയുടെ പുതിയ സ്‌കൂട്ടറായ സി400 ജിടി ഉടൻ പുറത്തിറക്കുമെന്ന് ബിഎംഡബ്ല്യൂ മോട്ടോറാഡ് ഇന്ത്യ അറിയിച്ചു.

ഒക്ടോബർ 12ഓടെ വാഹനം നിരത്തുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. നിരത്തുകളിൽ എത്തുന്നതോടെ ഇന്ത്യൻ വിപണി കീഴടക്കുന്ന മികച്ച പ്രീമിയം സ്‌കൂട്ടറായി സി400 ജിടി മാറുമെന്നാണ് നിർമ്മാതാക്കൾ വിലയിരുത്തുന്നത്. അഞ്ച് ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില.

ഒരു ലക്ഷം രൂപ നൽകി സ്‌കൂട്ടർ പ്രീ-ബുക്ക് ചെയ്യാനുള്ള സൗകര്യം ബിഎംഡബ്ല്യൂ ഒരുക്കിയിട്ടുണ്ട്. മസ്‌കുലർ ബോഡി പാനലുകൾ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ മാക്‌സി-സ്‌കൂട്ടർ ബോഡി കിറ്റ് സി 400 ജിടിക്ക് നൽകിയിട്ടുണ്ട്. ഉയരമുള്ള വിൻഡ്സ്‌ക്രീൻ, വലിയ സ്റ്റെപ്പ്ഡ് സീറ്റ്, ഡ്യുവൽ ഫുട്ട്റെസ്റ്റ് പ്രൊവിഷനുകൾ എന്നിവയും ലഭിക്കുന്നു.

ഫുൾ എൽഇഡി ലൈറ്റിംഗ്, കീലെസ് ഇഗ്‌നിഷൻ, ഹീറ്റഡ് ഗ്രിപ്പുകൾ, ഹീറ്റഡ് സീറ്റ്, എബിഎസ്, ആന്റി-തെഫ്റ്റ് അലാറം സിസ്റ്റം, ബ്ലൂടൂത്ത് സജ്ജീകരണത്തോടുകൂടിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഈ സ്‌കൂട്ടറിന് മാറ്റ് കൂട്ടുന്നു.

350 സിസി, സിംഗിൾ സിലിണ്ടർ, ലിക്ക്വിഡ്- കൂൾഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം. 33.5 ബിഎച്ച്പി പവറും 35 എൻഎം ടോർക്കും സ്‌കൂട്ടർ ഉത്പാദിപ്പിക്കുന്നു. സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125, അപ്രീലിയ എസ്എക്‌സ്ആർ 160 എന്നിവയിൽ നിന്ന് വ്യത്യസ്തമായി, വളരെ മികച്ചതും അതുല്യവുമായ സ്‌കൂട്ടറായിരിക്കും സി400 ജിടി.

NEWS
Advertisment