Advertisment

വോള്‍വോയുടെ പെട്രോള്‍ മൈല്‍ഡ്‌ ഹൈബ്രിഡ് കാറുകള്‍ പുറത്തിറങ്ങി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ പെട്രോള്‍ മൈല്‍ഡ്‌ഹൈബ്രിഡ് കാറുകളുടെ ഏറ്റവും പുതിയ ശ്രേണി പുറത്തിറങ്ങി. 2023ലെ പുതിയ ലൈനപ്പില്‍ കമ്പനിയുടെ ജനപ്രിയ കോംപാക്റ്റ് ലക്ഷ്വറി എസ്‌യുവിയായ എക്‌സ് സി40ന്റെ പെട്രോള്‍ മൈല്‍ഡ്‌ഹൈബ്രിഡ് ഉള്‍പ്പെടുന്നു.

എക്‌സ് സി40ക്കു പുറമെ, എക്‌സ് സി60, എക്‌സ് സി 90, എസ് 90 എന്നിവ ഇപ്പോള്‍ പെട്രോള്‍ മൈല്‍ഡ്‌ഹൈബ്രിഡില്‍ ലഭ്യമാണ്. ഇതോടെ കമ്പനി പെട്രോള്‍ ഹൈബ്രിഡ് സമ്പൂര്‍ണതയിലെത്തി.

പുതിയ പെട്രോള്‍ മൈല്‍ഡ്‌ഹൈബ്രിഡ് വോള്‍വോ എക്‌സ് സി40 യുടെ എക്‌സ് ഷോറൂം വില 45,90,000 ആണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളില്‍ സുഗമമായ യാത്ര ഉറപ്പാക്കുന്ന ടൂറിങ് 48വോള്‍ട്ട് ബാറ്ററിയുമായി ചേര്‍ന്ന 1969 സിസി എഞ്ചിന്‍ ചേസിസാണ് എക്‌സ് സി40ല്‍ ഉള്ളത്. കാറിന്റെ ഒരു അധിക സുരക്ഷാ സവിശേഷതയാണ് ക്രോസ് ട്രാഫിക് അലേര്‍ട്ടോടുകൂടിയ ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ബിഎല്‍ഐഎസ് ).

പുതിയ പെട്രോള്‍ മൈല്‍ഡ്‌ഹൈബ്രിഡ് എക്‌സ് സി90ന്റെ എക്‌സ് ഷോറൂം വില 94,90,000 ആണ്. ഉപഭോക്താവിന് ഡ്രൈവിംഗ് അനുഭവം വര്‍ദ്ധിപ്പിക്കുന്ന വോള്‍വോ ഡ്രൈവിംഗ് സമാനതകളില്ലാത്ത കണക്റ്റിവിറ്റിയും ചെയ്യുന്ന ഗൂഗിള്‍ സേവനങ്ങളും അടുത്ത തലമുറ ആന്‍ഡ്രോയിഡ് അധിഷ്ഠിത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് അവതരിപ്പിക്കുന്നത്.

ഗൂഗിള്‍ ആപ്പുകളിലേക്കും ഗൂഗിള്‍ അസിസ്റ്റന്റിനൊപ്പം ഹാന്‍ഡ്‌സ് ഫ്രീ സഹായം വാഗ്ദാനം ചെയ്യുന്ന മറ്റ് ആപ്പുകളിലേക്കും സേവനങ്ങളിലേക്കും ആക്‌സസ് നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ വോള്‍വോ എക്‌സ് സി 90ലുണ്ട്.

പുതിയ പെട്രോള്‍ മൈല്‍ഡ്‌ഹൈബ്രിഡ് വോള്‍വോ എസ്90 ന്റെ വില 66,90,000 രൂപയാണ് എക്‌സ്‌ഷോറൂ. പുതിയ പെട്രോള്‍ മൈല്‍ഡ്‌ഹൈബ്രിഡ് വോള്‍വോ എക്‌സ് സി60 ന്റെ വില 65,90,000 രൂപയാണ് എക്‌സ്‌ഷോറൂം.

2023 പെട്രോള്‍ മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ കാറുകളുടെ ഉപഭോക്താക്കള്‍ക്ക് 75,000 രൂപയും ബാധകമായ നികുതിയും മാത്രമുള്ള പ്രത്യേക വിലയില്‍ 3 വര്‍ഷത്തെ വോള്‍വോ സേവന പാക്കേജ് തിരഞ്ഞെടുക്കാമെന്നും പതിവ് അറ്റകുറ്റപ്പണിയും ഉള്‍പ്പെടുന്ന ഈ ഓഫര്‍ പരിമിത കാലത്തേക്ക് ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

Advertisment