Advertisment

മെഴ്‌സിഡസ്-ബെൻസ് സാങ്കേതിക തകരാര്‍ നിമിത്തം 59,574 യൂണിറ്റ് ജിഎല്‍എസ് എസ്‌യുവികൾ തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്

New Update

ർമ്മൻ ആഡംബര കാർ ബ്രാൻഡായ മെഴ്‌സിഡസ്-ബെൻസ് സാങ്കേതിക തകരാര്‍ നിമിത്തം 59,574 യൂണിറ്റ് ജിഎല്‍എസ് എസ്‌യുവികൾ തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്നാം നിര സീറ്റ് പ്രശ്‌നം കാരണമാണ് നടപടിയെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

2018-നും 2022-നും ഇടയിൽ നിർമ്മിച്ചവയാണ് ഈ തകരാറിലായ മെഴ്‍സിഡസ് ബെൻസ് ജിഎല്‍എസ് എസ്‌യുവികൾ. ഒരു അപകടമുണ്ടായാൽ സീറ്റുകൾ ലോക്ക് ചെയ്യാത്ത ഒരു തകരാറുമായാണ് ഈ ജിഎല്‍എസ് എസ്‍യുവികളുടെ മൂന്നാം നിര സീറ്റുകൾ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാർക്ക് വലിയ പരിക്ക് അല്ലെങ്കിൽ മരണം ഉറപ്പാണെന്ന് ചുരുക്കം.  തുടക്കത്തിൽ, നോർത്ത് അമേരിക്കൻ മാർക്കറ്റിനായിട്ടാണ് കമ്പനി തിരിച്ചുവിളിക്കൽ കാമ്പെയ്‌ൻ പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് വിപണികളിലുടനീളം വാഹന നിർമ്മാതാവ് കൂടുതൽ ജിഎല്‍എസ് മോഡലുകൾ തിരിച്ചുവിളിക്കുമോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

publive-image

ഈ വർഷം ഫെബ്രുവരിയിൽ അതിന്റെ വിതരണക്കാരായ ബ്രോസ് നോർത്ത് അമേരിക്ക ഒരു തകരാറിനെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടുത്തിയപ്പോഴാണ് പ്രശ്നം ആദ്യമായി കണ്ടെത്തിയതെന്ന് വാഹന നിർമ്മാതാവ് അവകാശപ്പെടുന്നു. ചില മോഡലുകളുടെ മൂന്നാം നിര സീറ്റുകളുടെ ലോക്കിംഗ് മെക്കാനിസങ്ങളിൽ സ്പ്രിംഗുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനോ തെറ്റായി സ്ഥാപിക്കുന്നതിനോ പരാജയപ്പെട്ടിരിക്കാമെന്ന് മെഴ്‌സിഡസ് ബെൻസ് പറയുന്നു. അപകടമുണ്ടായാൽ, പ്രശ്‌നകരമായ സ്പ്രിംഗുകൾ സീറ്റ് ബാക്ക് ലോക്ക് പരാജയപ്പെടുമെന്ന് കമ്പനി കണ്ടെത്തിയതായും റിപ്പോർട്ടുകള്‍ ഉണ്ട്. അപകട സമയത്ത് സീറ്റ് തകർന്നാൽ. അത് യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. എന്നിരുന്നാലും, ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതികളോ പരിക്കുകളോ തങ്ങൾക്ക് അറിയില്ലെന്നാണ് മെഴ്‌സിഡസ് ബെൻസ് അവകാശപ്പെടുന്നത്.

2020 മുതല്‍ 2022 മോഡൽ വർഷം വരെയുള്ള 51,998 മെഴ്‌സിഡസ് ബെൻസ് ജിഎല്‍എസ് എസ്‌‍യുവികൾ തിരിച്ചുവിളിച്ച മോഡലുകളിൽ ഉൾപ്പെടുന്നു. കൂടാതെ, ജിഎല്‍എസ്450 മോഡലുകൾ 2018  സെപ്റ്റംബർ  18  നും 2022 ജൂലൈ 4 നും ഇടയിൽ നിർമ്മിച്ചതാണ്. കൂടാതെ, 2018 സെപ്റ്റംബർ 18 നും 2022 ജൂലൈ 4 നും ഇടയിൽ നിർമ്മിച്ച 2020-2022 മോഡൽ വർഷത്തിൽ നിന്നുള്ള 5,212 GLS580-കൾ തിരിച്ചുവിളിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2018 സെപ്റ്റംബർ 18 നും 2022 ജൂലൈ 14 നും ഇടയിൽ നിർമ്മിച്ച മെഴ്‍സിഡസ് ബെൻസ് എഎംജി ജിഎല്‍എസ് 63-കളുടെ 2,364 യൂണിറ്റുകൾ തിരിച്ചുവിളിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉൾപ്പെടുന്ന 100 ശതമാനം വാഹനങ്ങളെയും ഈ തിരിച്ചുവിളിക്കൽ ബാധിക്കുന്നു.

Advertisment