Advertisment

ഹോണ്ടാ കാർസ് ഇൻഡ്യ പുതിയ അമേസിന്റെ നിർമ്മാണം ആരംഭിച്ചു

New Update

publive-image

Advertisment

ഹോണ്ടാ കാർസ് ഇൻഡ്യ ലി (എച്ച് സി ഐ എൽ), ഇന്ത്യയിൽ പ്രീമിയം കാറുകളുടെ പ്രമുഖ നിർമ്മാതാക്കൾ, രാജസ്ഥാനിൽ ടാപുകരയിലുള്ള അതിന്റെ ഉല്പാദന ശാലയിൽ നിന്ന് അതിന്റെ ജനപ്രിയ ഫാമിലി സെഡാൻ പുതിയ ഹോണ്ടാ അമേസിന്റെ വൻതോതിലുള്ള നിർമ്മാണവും കയറ്റിയയ്ക്കലും ആരംഭിച്ചിരിക്കുന്നു. പുതിയ അമേസ് 18 ആഗസ്റ്റ് 2021 നാണ് വിപണിയിലിറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഈ സംഭവവികാസത്തെപ്പറ്റി സംസാരിക്കവേ,  രാജേഷ് ഗോയൽ, സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഡയറക്ടർ, മാർക്കറ്റിംഗ് &സെയിൽസ്, ഹോണ്ടാ കാർസ് ഇൻഡ്യ ലി. ഇങ്ങനെ പറഞ്ഞു, "എല്ലാ മോഡലുകളൾക്കും വേണ്ടി ഞങ്ങളുടെ നിർമ്മാണ പ്ലാന്റിൽ വിജയകരമായ വർദ്ധനവ് വരുത്തിയതിനു ശേഷം, ലോഞ്ച് ചെയ്യുന്ന സമയം മുതൽ പുതിയ അമേസിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടി പുതിയ അമേസിന്റെ വൻതോതിലുള്ള ഉല്പാദനവും കയറ്റി അയയ്ക്കലും ഞങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പുതിയ അമേസ് അതിന്റെ കൂടുതൽ പ്രീമിയം പരിഷ്കൃതമായ ഓഫറിംഗിനൊപ്പം ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ആകർഷകമാകുമെന്നും അവരുടെ കുടുംബങ്ങളുടെ അനുയോജ്യ തിരഞ്ഞെടുപ്പാകുമെന്നും ഞങ്ങൾക്ക് ദൃഢവിശ്വാസമുണ്ട്."

publive-image

കമ്പനി അടുത്തയിടെ പുതിയ അമേസിന്റെ പ്രി-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു, അതിനു കീഴിൽ താല്പര്യമുള്ള ഉപഭോക്താക്കൾക്ക് ഈ കാർ "ഹോണ്ടാ ഫ്രം ഹോം' പ്ലാറ്റ്ഫോമിൽ ഓൺലൈനായി എച്ച് സി ഐ എൽ വെബ്സൈറ്റിൽ അല്ലെങ്കിൽ രാജ്യത്തെന്പാടമുള്ള അംഗീകൃത ഹോണ്ടാ ഡീലർഷിപ്പുകളിൽ ബുക്ക് ചെയ്യാൻ കഴിയും.

നിലവിൽ 2-ാം തലമുറയിലുള്ള ഹോണ്ടാ അമേസ് ആണ് ഹോണ്ടായുടെ ഏറ്റവുമധികം വില്ക്കപ്പെടുന്ന മോഡൽ, അതിന് ഇന്ത്യയിൽ വൈവിധ്യമുള്ള ഒരു ഉപഭോക്തൃ അടിത്തറയുണ്ട്. ഇന്ത്യൻ ഉപഭോക്താക്കളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിൽ കരുതിക്കൊണ്ടാണ് ഈ മോഡലിന്റെ ആശയം തയ്യാറാക്കിയത്. 'സെഡാൻ അനുഭവത്തിൽ നിന്ന് ഒരു ക്ലാസ് മീതെയുള്ളത്' വാഗ്ദാനം ചെയ്യുന്ന ഈ സമകാലീന പ്രീമിയം മോഡൽ ധീരമായ ഡിസൈൻ, പരിഷ്കൃതവും സ്ഥലസൌകര്യമുള്ളതുമായ ഇന്റീരിയർസ്, മുന്തിയ ഡ്രൈവിംഗ് പ്രകടനം, ആധുനിക സവിശേഷതകൾ, സുരക്ഷാ ടെക്നോളജികൾ എന്നിവ ഉള്ളതാണ്. ഹോണ്ടാ അമേസിന് ശക്തി പകരുന്നത് 1.5L i-DTEC ഡീസൽ എൻജിനും1.2L i-VTEC പെട്രോൾ എൻജിനുമാണ്, രണ്ട് ഇന്ധന ഓപ്ഷനുകളിലും മാനുവലും സി വി ടി യും വർഷനുകളിൽ ഇത് ലഭ്യമാണ്.

Advertisment