Advertisment

2021 ഐ എൻ എം ആർസി ആദ്യ റൗണ്ടിൽ ഹോണ്ടയ്ക്ക് മികച്ച നേട്ടം

New Update

publive-image

Advertisment

കൊച്ചി: മദ്രാസ് മോട്ടോർ റേസ് ട്രാക്കിൽ സമാപിച്ച 2021 ഇന്ത്യന് നാഷണൽ മോട്ടോർ സൈക്കിൾ റേസിങ് ചാമ്പ്യന്ഷിപ്പിന്റെ (ഐഎന്എംആര്സി) ആദ്യ റൗണ്ടില് ടീം ഹോണ്ടയ്ക്ക് മികച്ച നേട്ടം. പ്രോസ്റ്റോക്ക് 165 സിസി കാറ്റഗറിയില് രണ്ടുതവണ പോഡിയം ഫിനിഷറായ രാജീവ് സേതു, ആദ്യറൗണ്ട് കഴിയുമ്പോള് ഓവറോള് പോയിന്റ് പട്ടികയില് രണ്ടാം സ്ഥാനത്തെത്തി. ഇഡിമിത്സു ഹോണ്ട എസ്കെ 69 റേസിങ് ടീമംഗമായ രാജീവ് സേതു, ടീമിനായി ആദ്യറൗണ്ടിലുടനീളം സ്ഥിരതയാര്ന്ന പ്രകടനമാണ് നടത്തിയത്.

publive-image

ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലും യുവപ്രതിഭകള് മികച്ച പ്രകടനം നടത്തി. എന്എസ്എഫ്20ആര് ഓപ്പണ് ക്ലാസില് ചെന്നൈയുടെ കാവിന് ക്വിന്റല് ഒന്നാമനായി. എന്എസ്എഫ്250ആര് രണ്ടാം റേസില് സാര്ഥക് ചവാന് രണ്ടാം സ്ഥാനവും, സാമുവല് മാര്ട്ടിന് മൂന്നാം സ്ഥാനവും നേടി. ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ സിബിആര്150ആര് കാറ്റഗറിയില് ഹോണ്ടയുടെ രണ്ടുടീമംഗങ്ങളാണ് ആദ്യ രണ്ടു സ്ഥാനങ്ങള് നേടിയത്. 13 വയസുകാരന് രക്ഷിത് എസ് ഡേവ് ഒന്നാമനായി ഫിനിഷ് ചെയ്തപ്പോള്, പ്രകാശ് കാമത്ത് തൊട്ടുപിന്നില് ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം നേടി.

publive-image

സിബിആര്150ആര് നോവിസ് ക്ലാസിലെ രണ്ടാം റേസില്, 17കാരനായ ശ്യാം ബാബുവിന്റെ മൂന്നാം സ്ഥാന പ്രകടനത്തിനും മദ്രാസ് മോട്ടോര്റേസ് ട്രാക്ക് സാക്ഷിയായി. പുതുതായി അവതരിപ്പിക്കപ്പെട്ട ഹോണ്ട ഹോര്നെറ്റ് 2.0 വണ് മേക്ക് റേസില് തുടര്ച്ചയായ രണ്ടു വിജയം സ്വന്തമാക്കി കെവിന് കണ്ണന് ആദ്യ സ്ഥാനത്ത് തുടരുകയാണ്. രണ്ടു പോഡിയം ഫിനിഷിങ് നേടിയ സുധീര് സുധാകരനാണ് രണ്ടാം പടിയില്. ഈ വിഭാഗത്തിലെ രണ്ടാം റേസില് മൂന്നാം സ്ഥാനം നേടി, അഞ്ചു വര്ഷത്തിന് ശേഷം ആദ്യമായി ആല്വിന് സുന്ദര് പോഡിയം ഫിനിഷിങും സ്വന്തമാക്കി.

publive-image

ഞങ്ങളുടെ 26 യുവ റൈഡര്മാര് ആദ്യറൗണ്ടില് അതിശയകരമായ പ്രകടനമാണ് കാഴ്ചവച്ചതെന്ന്, ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സീനിയര് വൈസ് പ്രസിഡന്റ് (ബ്രാന്ഡ് ആന്ഡ് കമ്മ്യൂണിക്കേഷന്) പ്രഭു നാഗരാജ്. പറഞ്ഞു. വരാനിരിക്കുന്ന റൗണ്ടുകളില് ഞങ്ങളുടെ റൈഡര്മാര് സമാനമായ ഉത്സാഹവും കരുത്തുമായി തിരിച്ചെത്തുമെന്ന്് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment