Advertisment

ഉത്സവ സീസൺ ഉഷാറാക്കാൻ ' വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട കിർലോസ്കർ മോട്ടോർ

New Update

publive-image

Advertisment

കൊച്ചി : ഈ ഉത്സവ കാലത്ത് ടൊയോട്ട വാഹനം യാതൊരു തടസ്സവുമില്ലാതെ സ്വന്തമാക്കാൻ സൗത്ത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി 'വിക്ടോറിയസ് ഒക്ടോബർ' പദ്ധതിയുമായി ടൊയോട്ട കിർലോസ്കർ മോട്ടോർ (TKM). ഒക്ടോബർ 31 വരെ നടക്കുന്ന ഫെസ്റ്റിവ് സീസൺ ക്യാമ്പയ്നിൽ അഞ്ചു സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലായി അംഗീകൃത ഡീലർഷിപ്പുള്ള ടൊയോട്ട ഷോറൂമിൽ നിന്നും ആകർഷകമായ ഓഫറുകളിൽ വ്യത്യസ്ത മോഡലുകളിലുള്ള വാഹനങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കഴിയും.

ക്യാമ്പയിനിന്റെ ആകർഷകമായ ഓഫറുകൾ:

• കാറിന്റെ ഓൺ റോഡ് വിലയിൽ 90 % വരെ ഫണ്ടിംഗ്

• ബൈ നൗ പേയ് ഇൻ ഫെബ്രുവരി 2022 സ്കീം

• അർബൻ ക്രൂസറിനും ഗ്ലാൻസയ്ക്കുമായി ബൈബാക്ക് സ്കീം ഉൾപ്പെടെ ആകർഷകമായ നിരവധി ഓഫറുകൾ

ഉപഭോക്താക്കൾക്കായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ടൊയോട്ട ഇന്ത്യയിലെ സെൽഫ് ചാർജിങ് ഹൈബ്രിഡ് ഇലക്ട്രിക്ക് വാഹനങ്ങളുടെ ((SHEVs) ബാറ്ററി വാറണ്ടി കാലാവധി നീട്ടിയിട്ടുണ്ട് . കൂടാതെ 2021 ഓഗസ്റ്റ് ഒന്ന് മുതൽ ടൊയോട്ട ക്രാമി, വെൽഫെയർ എന്നീ മോഡലുകൾക്ക് വാറന്റി കാലാവധി മൂന്ന് വർഷം അല്ലെങ്കിൽ 100,000 കിലോമീറ്ററിൽ നിന്ന് എട്ട് വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ വരെ എന്ന രീതിയിലേക്ക് നീട്ടി. മാത്രമല്ല, സാധാരണനിലയിൽ നിന്നും ഉപഭോക്തൃ അനുഭവം കൂടുതൽ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ടികെഎം ‘വെർച്വൽ ഷോറൂം’ ആരംഭിച്ചു. അതുവഴി ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ടൊയോട്ട വാഹനങ്ങൾ അനായാസമായി പരിശോധിക്കുവാനും കൂടാതെ സ്വപ്ന വാഹനം ഓൺലൈൻ വഴി ബുക്ക് ചെയ്യാനും സഹായിക്കുന്നു.

Advertisment