Advertisment

2022 എആര്‍ആര്‍സി: ഹോണ്ട റേസിങ് ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തായ്ലാന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തുടങ്ങിയ ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ (എആര്‍ആര്‍സി) ഹോണ്ട റേസിങ് ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം. ഏഷ്യാ പ്രൊഡക്ഷന്‍ 250 ക്ലാസിലെ ആദ്യറേസില്‍ അവസാന ലാപ്പ് വരെ സ്ഥിരത നിലനിര്‍ത്തിയ ടീമിന്റെ പരിചയസമ്പന്നനായ റൈഡര്‍ രാജീവ് സേതു വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി. 13ാം സ്ഥാനത്താണ് രാജീവ് സേതു ഫിനിഷ് ചെയ്തത്.

ടീമിന്റെ മറ്റൊരു റൈഡറായ സെന്തില്‍കുമാറിന് മത്സരം പൂര്‍ത്തിയാക്കാനായില്ല. മൂന്നാം ലാപ്പില്‍ 16ാം സ്ഥാനത്തേക്ക് പോയ രാജീവ് സേതു മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരികയായിരുന്നു. എപി250 ക്ലാസ് യോഗ്യതാറൗണ്ടില്‍ 1:54.936 സമയ വേഗലാപ്പുമായി രാജീവ് സേതു 13ാം സ്ഥാനം നേടിയപ്പോള്‍, സെന്തില്‍ കുമാറിന് 16ാം സ്ഥാനം ലഭിച്ചു (വേഗമേറിയ ലാപ്: 1:55.804).

എപി250 ക്ലാസില്‍ ആദ്യരണ്ടുസ്ഥാനങ്ങളും ഹോണ്ട റൈഡര്‍മാര്‍ നേടി. ആസ്ട്ര ഹോണ്ട റേസിങിന്റെ റേസ ഡാനിക്ക അഹ്റന്‍സ്, ഹോണ്ട റേസിങ് തായ്ലന്‍ഡിന്റെ പിയാവത് പാറ്റൂമിയോസ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. അതേസമയം, കൗമാര താരങ്ങള്‍ക്കുള്ള തായ്ലന്‍ഡ് ടാലന്റ് കപ്പിന്റെ ആദ്യറേസില്‍ ഹോണ്ട ഇന്ത്യയുടെ സാര്‍ഥക് ചവാന്‍ 12ാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി. ആരോഗ്യനില മോശമായതിനാല്‍ കാവിന്‍ ക്വിന്റല്‍ മത്സരത്തില്‍ പങ്കെടുത്തില്ല.

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീമിന് ഇതൊരു നല്ല തുടക്കമായിരുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

Advertisment