Advertisment

അന്താരാഷ്ട്ര റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ഹോണ്ട

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : എഫ്‌ഐഎം ഏഷ്യ റോഡ് റേസിങ് ചാംബ്യന്‍ഷിപ്പ് 2022 അവസാനിക്കുമ്പോള്‍ പുതിയ റക്കോര്‍ഡ് കൂടി സൃഷ്ടിക്കുകയാണ് ഹോണ്ട റേസിങ് ഇന്ത്യന്‍ ടീം. ഒറ്റ റൗണ്ടില്‍ തന്നെ 11 പോയിന്റുകള്‍ ഹോണ്ട സ്വന്തമാക്കി.ഇത് എപിഎഫ് ക്ലാസ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ്.

ഇന്ത്യന്‍ റൈഡര്‍ രാജീവ് സേതു അധിക അഞ്ച് പോയിന്റുകളാണ് നേടിയെടുത്തത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സെന്തില്‍ കുമാറും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. 20 കാരനായ സെന്തില്‍ കുമാര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാനായി മൂന്ന് പോയിന്റാണ് നേടിയെടുത്തത്.

publive-image

ഇന്ന് നടന്ന തായ്‌ലന്റ് ടാലന്റ് കപ്പും ഇന്ത്യയ്ക്ക് അഭിമാന നേട്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് യുവ റൈഡറായ സാര്‍ത്ഥക് ചവാന്‍. രണ്ടാമത്തെ റേസില്‍ ഏഴാം ഫിനിഷില്‍ 9 പോയിന്റുകളാണ് സാര്‍ത്ഥക് ചവാന്‍ സ്വന്തമാക്കിയത്.

നമ്മുടെ റൈഡേഴ്‌സ് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി കാണിച്ചതില്‍ താന്‍ അഭിമാനിക്കുന്നു എന്ന് ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു. രാജീവും സെന്തിലും ഒരേ സമയം യാന്ത്രികമായും ബുദ്ധിപരമായും പ്രവര്‍ത്തിച്ചതിനാലാണ് ഒറ്റ റൗണ്ടില്‍ തന്നെ ഉന്നത പോയിന്റുകള്‍ സ്വന്തമാക്കാനായത്.

publive-image

അതുപോലെ സാര്‍ത്ഥക് ചവാന്‍ തായ്‌ലാന്‍ഡ് ടാലന്റ് കപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മൊത്തം 13 പോയിന്റില്‍ ഏഴ് പോയിന്റുകളാണ് സ്വന്തമാക്കിയത്. ഇനി വരുന്ന റൗണ്ട്‌സിലും നമ്മുടെ റൈഡേഴ്‌സ് മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Advertisment