Advertisment

ജൂണ്‍ മാസ വില്‍പനയില്‍ 127% വളര്‍ച്ചയുമായി വാര്‍ഡ്വിസാര്‍ഡ്

New Update

publive-image

Advertisment

കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2022 ജൂണ്‍ മാസ വില്‍പനയില്‍ 127% വളര്‍ച്ച കൈവരിച്ചു. ആകെ 2,125 യൂണിറ്റ് ലോസ്പീഡ്, ഹൈസ്പീഡ് ജോയ് ഇ-ബൈക്കുകളാണ് ജൂണില്‍ കമ്പനി വിറ്റത്. 938 യൂണിറ്റുകളായിരുന്നു 2021 ജൂണില്‍ വിറ്റഴിച്ചിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ തന്നെ ഇതിനകം 8,267 യൂണിറ്റ് ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും കമ്പനി വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 338% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഹൈസ്പീഡ് ഇ-സ്കൂട്ടറുകളായ വൂള്‍ഫ് പ്ലസ്, ജെന്‍ നെക്സ്റ്റ് നാനു പ്ലസ് എന്നിവയുടെ വിതരണവും കമ്പനി ഇതിനകം തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഈ വാഹനങ്ങളുടെ വില്‍പന 500 യൂണിറ്റ് കടന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ഗ്രീന്‍ പ്ലാന്‍റേഷന്‍ ഡ്രൈവ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ അയര്‍ലാന്‍ഡ് പര്യടനത്തിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍ഷിപ്പ് എന്നിവയും കമ്പനിയുടെ ജൂണിലെ നേട്ടങ്ങളില്‍ ഉള്‍പ്പെടും.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വലുതും ചെറുതുമായ നഗരങ്ങളിലെ ധാരാളം കുടുംബങ്ങളുടെ ഭാഗമായി മാറുകയാണെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട വിവിധ വെല്ലുവിളികള്‍ കാരണം വര്‍ധിച്ചുവരുന്ന വിപണി ആവശ്യകത നിറവേറ്റാന്‍ തങ്ങള്‍ക്ക് കഴിയാതെ വരുന്നുണ്ട്. ഇത് അംഗീകരിച്ച് കൊണ്ട് തങ്ങളുടെ വിതരണ ശൃംഖല സുഗമമാക്കുന്നതിനും, ഉല്‍പ്പന്നങ്ങള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും തങ്ങള്‍ നിരന്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment