Advertisment

ജനുവരിയില്‍ 296,363 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി ഹോണ്ട ഇന്ത്യ

New Update

publive-image

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) 2023 ജനുവരിയില്‍ 296,363 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു.  278,143 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും, 18,220 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടെയാണിത്. ഹോണ്ട ആക്ടിവ 2023 അവതരണവും, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് വിപുലീകരണവും ജനുവരിയില്‍ നടന്നു. വിവിധ ഇടങ്ങളില്‍ റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പുകള്‍ നടത്തിയ കമ്പനി, ഹരിയാന മനേസറിലെ ഗ്ലോബല്‍ റിസോഴ്‌സ് ഫാക്ടറിയില്‍ യുവ വിദ്യാര്‍ഥികള്‍ക്കായി വ്യാവസായിക സന്ദര്‍ശനവും സംഘടിപ്പിച്ചു. 2023ലെ ഡാകര്‍ റാലിയില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം റൈഡര്‍ പാബ്ലോ ക്വിന്‍റാനില്ല നാലാം സ്ഥാനം നേടിയതാണ് ജനുവരിയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മറ്റൊരു നേട്ടം.

സര്‍ക്കാരിന്റെ സമയപരിധിക്കും വളരെ മുമ്പ് എച്ച്എംഎസ്‌ഐക്ക് അതിന്റെ ആദ്യത്തെ ഒബിഡി2 മോഡലായ സ്മാര്‍ട്ട് കീയുമായുള്ള ന്യൂ ആക്റ്റിവ മോഡല്‍ പുറത്തിറക്കാനായെന്ന് ജനുവരിയിലെ വില്‍പന പ്രകടനത്തെ കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും, പ്രസിഡന്റും, സിഇഒയുമായ അത്‌സുഷി ഒഗാറ്റ പറഞ്ഞു. ഈ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിന്റെ തുടര്‍ച്ചയായി, ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഹോണ്ട അതിന്റെ മറ്റു ഉല്‍പ്പന്നങ്ങള്‍ ഉടന്‍ അപ്‌ഗ്രേഡ് ചെയ്യും. രാജ്യത്തെ മൊബിലിറ്റിയുടെ ഭാവി രൂപരേഖപ്പെടുത്തുന്ന വെഹിക്കിള്‍ സ്‌ക്രാപ്പിങ്, ഗ്രീന്‍ മൊബിലിറ്റി, നെറ്റ്‌സീറോ കാര്‍ബണ്‍ എമിഷന്‍ ലക്ഷ്യങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്കാണ് ബുധനാഴ്ച അവതരിപ്പിച്ച ബജറ്റ് വെളിച്ചം വീശുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment