Advertisment

ടൈഗൂണ്‍, വെര്‍ടസ് എന്നിവയുടെ പുതിയ വകഭേദങ്ങള്‍ അവതരിപ്പിച്ച് ഫോക്സ്വാഗണ്

New Update

publive-image

Advertisment

കൊച്ചി: മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ 1.5 ലിറ്റര്‍ ടിഎസ്ഐ ഇവിഒ എന്‍ജിന്‍ ശക്തി പകരുന്ന വെര്‍ടസ് ജിടി പ്ലസ് ഫോക്സ്വാഗണ്‍ അവതരിപ്പിച്ചു. ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ജിടി പ്ലസ് എംടി, ജിടി ഡിഎസ്ജി എന്നീ രണ്ടു പുതിയ വകഭേദങ്ങളും കമ്പനി പുറത്തിറക്കി. ടൈഗൂണിന്‍റെയും വെര്‍ടസിന്‍റെയും എല്ലാ വിഭാഗത്തിലും പുതിയ ലാവ ബ്ലൂ എക്സ്റ്റീരിയര്‍ ബോഡി കളര്‍ അവതരിപ്പിച്ചു.

ഡീപ് ബ്ലാക്ക് പേള്‍ നിറത്തില്‍ വെര്‍ടസ് ജിടി പ്ലസ് ഡിഎസ്ജി, ജിടി പ്ലസ് മാനുവല്‍ എന്നിവയുടെ ജിടി ലിമിറ്റഡ് കളക്ഷന്‍ എഡീഷനുകളും പുറത്തിറക്കിയിട്ടുണ്ട്. ടൈഗൂണിന്‍റെ ജിടി പ്ലസ് ഡിഎസ്ജി, ജിടി പ്ലസ് മാനുവല്‍ എന്നിവ ഡീപ് ബ്ലാക്ക് പേള്‍, കാര്‍ബണ്‍ സ്റ്റീല്‍ മാറ്റ് ഫിനിഷിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ജിടി ലിമിറ്റഡ് കളക്ഷന്‍റെ ഭാഗമായി ടൈഗൂണ്‍ 'സ്പോര്‍ട്ട്', 'ട്രെയില്‍' എന്നിവയുടെ പ്രത്യേക പതിപ്പുകളും ലഭ്യമാക്കും.

publive-image

കൂടാതെ ടൈഗൂണ്‍ ജിടി പ്ലസ് എംടിയും ടൈഗൂണ്‍ ജിടി പ്ലസ് ഡിഎസ്ജിയും പുതിയ മാറ്റ് ഫിനിഷ് മാറ്റ് കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ എക്സ്റ്റീരിയര്‍ ബോഡി കള റില്‍ ലഭ്യമാകും. പെര്‍ഫോമന്‍സ് നിരയില്‍ സ്പോര്‍ടി അപ്പീല്‍ വര്‍ധിപ്പിച്ചുകൊണ്ട് ഫോക്സ്വാഗണ്‍ ഇന്ത്യ ടൈഗൂണ്‍, വെര്‍ടസ് എന്നിവയുടെ ജിടി പ്ലസ് വേരിയന്‍റുകളില്‍ ഡീപ് ബ്ലാക്ക് പേള്‍ നിറം അവതരിപ്പിച്ചു.

കൂടാതെ ടൈഗൂണ്‍ ജിടി പ്ലസ് എംടിയും ടൈഗൂണ്‍ ജിടി പ്ലസ് ഡിഎസ്ജിയും മാറ്റ് ഫിനിഷ് കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേയിലും ലഭ്യമാണ്. എല്ലാ പുതിയ വേരിയന്‍റുകളുടെയും ജിടി ലിമിറ്റഡ് കളക്ഷന്‍റെയും വിപണി അവതരണം 2023 ജൂണ്‍ മുതല്‍ ആരംഭിക്കും.

publive-image

ടൈഗൂണ്‍, വെര്‍ടസ് എന്നിവയിലൂടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതത്വമുള്ള വാഹന നിരയാണ് ഫോക്സ്വാഗന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സംരക്ഷണത്തില്‍ 5 സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി റേറ്റിംഗാണ് ഇരു വാഹനങ്ങളുടേയും വകഭേദങ്ങള്‍ക്കുള്ളത്.

publive-image

ഉപഭോക്താക്കളുടെ പ്രതികരണം സ്വീകരിച്ചുകൊണ്ട് പെര്‍ഫോമന്‍സ് ലൈനിലെ വേരിയന്‍റ് ഓഫറുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ജിടി ബാഡ്ജ് ജനകീയമാക്കുന്നു. വെര്‍ടസ് ജിടി പ്ലസ് മാനുവല്‍, ടൈഗൂണ്‍ ജിടി പ്ലസ് മാനുവല്‍, ടൈഗൂണ്‍ ജിടി ജിഎസ്ജി എന്നിങ്ങനെ മൂന്നു പുതിയ വകഭേദങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

Advertisment