Advertisment

സ്കൂൾ ജീവിതമെങ്ങനെ....‍? പഠനഫലം അറിയാം

author-image
admin
Updated On
New Update

publive-image

Advertisment

ഡൽഹി: ഇന്ത്യയിൽ 80 ശതമാനം കുട്ടികളും ഓൺലൈൻ പഠനം താൽപര്യപ്പെടുന്നില്ലെന്ന് സർവേ. 24 ശതമാനം പേർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചിട്ടില്ല, വാഹനത്തിൽ സ്കൂളിലേക്ക് പോകാൻ കഴിയുന്നവർ 47 ശതമാനം മാത്രമാ​ണെന്നും വിദ്യാഭ്യാസ വകുപ്പ് സി.ബി.എസ്.സിയുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ രാജ്യവ്യാപകമായി നടത്തിയ നാഷണൽ അച്ചീവ്മെന്‍റ് സർവേ പറയുന്നു. 2021 നവംബർ 12 ന് നടന്ന സർവേയിൽ 34 ലക്ഷം കുട്ടികളെയാണ് പഠനവിധേയമാക്കിയത്.

സ്കൂൾ അന്തരീക്ഷം, കുട്ടികളുടെ പ്രദേശം, ജെൻഡർ, സമുദായം തുടങ്ങിയവ പരിഗണിച്ച് 720 ജില്ലകളിലായി കുട്ടികളുടെ പശ്ചാത്തലം അറിയാനുള്ള സർവേയാണ് നടത്തിയത്. ഇതനുസരിച്ച് 96 ശതമാനം കുട്ടികൾ സ്കൂളിൽ പോകാൻ താൽപര്യമുള്ളവരാണ്. 94 ശതമാനം പേർ സ്കൂളിൽ സുരക്ഷിതരാണെന്ന് അഭിപ്രായമുള്ളവരുമാണ്.

എന്നാൽ 78 ശതമാനം കുട്ടികൾ ഓൺലൈൻ പഠനം ബാധ്യതയായാണ് കാണുന്നത്.78 ശതമാനം കുട്ടികൾ വീട്ടിലും സ്കൂളിലും ഒരേ ഭാഷ സംസാരിക്കുന്നു. 89 ശതമാനം പേർ സ്കൂളിൽ പഠിച്ചത് കുടുംബാംഗങ്ങളുമായി പങ്കുവെക്കാറുണ്ട്. പാഠപുസ്തകങ്ങൾ കൂടാതെ മറ്റ് പുസ്തകങ്ങൾ കൂടിവായിക്കുന്നവർ 85 ശതമാനമാണ്. കുട്ടികളെ എങ്ങനെ മനസ്സിലാക്കണമെന്ന നിർദേശങ്ങൾ 25ശതമാനം വീടുകളിലുമില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ഉയർന്ന ക്ലാസുകളിലേക്ക് എത്തുന്നതിനനുസരിച്ച് പഠനനിലവാരം കുറയുന്നതായാണ് അനുബന്ധ പഠനം സൂചിപ്പിക്കുന്നത്. ശാസ്ത്രം, ഗണിതം, ഭാഷ, സാമൂഹ്യശാസ്ത്രം എന്നതിലെ പഠനനിലവാരം അളക്കുന്ന സർവേയിൽ മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസ്സുകളിലെ 34 ലക്ഷം കുട്ടികളെയാണ് പഠനവിധേയമാക്കിയത്.

Advertisment