Advertisment

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (ബഹ്‌റൈന്‍) സിൽവർ ജൂബിലി ആഘോഷം വ്യാഴാഴ്ച

New Update

publive-image

Advertisment

മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ ഒന്നാം തീയതി വ്യാഴം രാത്രി ഏഴിന്‌ മനാമ ഗോൾഡൻ തുലിപ് ഹോട്ടലിൽ വച്ച് നടക്കുന്ന പ്രൗഡഗംഭീരമായ പരിപാടിയിൽ കേരള സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ അതിഥി ആയിരിക്കും.

പ്രസ്തുത സമ്മേളനത്തിൽ വച്ചു പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചുകൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവല്ല മണ്ണിൽ ബോബൻ തോമസിനെ ബിസിനസ്‌ എക്സലൻസി അവാർഡ് നൽകി ആദരിക്കുന്നതാണ്. ഫാറ്റിന്റെ ആദ്യകാല ഭാരവാഹികളെയും വിവിധപ്രതിഭകളെയും ഇതോടൊപ്പം ആദരിക്കും. ഭയാശങ്കകൾ ഉണ്ടായിരുന്ന കോവിഡ് കാലത്ത് പ്രവർത്തിച്ച തിരുവല്ലാ നിവാസികളായ ആരോഗ്യപ്രവർത്തകരെ പ്രത്യേകം ആദരിക്കുന്നതാണ്.

ഫാറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ലയിൽ ഉള്ള ഹോസ്‌പിറ്റലുകളുമായി സഹകരിച്ചു കൊണ്ട് തിരുവല്ലയിൽ ഉള്ള 25 കിഡ്നി രോഗികൾക്ക്‌ ഒരു വർഷം സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള ഫാറ്റ് സ്നേഹസ്പർശം പദ്ധതിയുടെ ഉദ്ഘാടനവും സമ്മേളനത്തിൽ വച്ചു നിർവഹിക്കുന്നു. സമ്മേളനാനന്തരം മാസ്റ്റർ റിതുരാജ് (ഫ്‌ളവേഴ്സ് ടോപ് സിംഗർ & സൂപ്പർസ്റ്റാർ സിം ഗർ സീസൺ 2 ഫെയിം ) ന്റെ നേതൃത്വത്തിൽ ഗാനമേളയും മറ്റു വിവിധ നൃത്തശിൽപ്പങ്ങളും ഉണ്ടായിരിക്കുന്നതാണ്.

പ്രോഗ്രാമിന്റെ വിജയത്തിനായി കെ ജി ബാബുരാജ് രക്ഷധികാരി ആയും നെൽജിൻ നെപ്പോളിയൻ ജനറൽ കൺവീനർ ആയുമുള്ള 25 അംഗ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. തിരുവല്ലയെ സ്നേഹിക്കുന്ന ഏവരെയും ഈ പരിപാടിയിലേക്കു സാദരം ക്ഷണിച്ചു കൊള്ളുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Advertisment