Advertisment

ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനത്തിന് തിങ്കളാഴ്ച തുടക്കം

New Update

publive-image

Advertisment

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ (ബി കെ എസ് എഫ് ) ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനത്തിന് തിങ്കളാഴ്ച തുടക്കമാവും. ആദ്യഘട്ട പരിപാടിയായ ഡ്രൈഫുഡ് കിറ്റ് വിതരണം തിങ്കൾ മുതൽ ആരംഭിക്കും.

വർഷങ്ങളായി പുണ്യ റമളാൻ മാസത്തിന്റെ തുടക്കത്തിൽ തന്നെ മഹാമനസ്ക്കതയായ സ്വദേശി വനിത അർഹതപ്പെട്ടവർക്ക് ബഹ്റൈൻ കേരള സോഷ്യൽ ഫോറം വഴി നൽകി വരുന്ന സഹായം ബഹ്റൈനിലെ നൂറ് കണക്കിന് പേര്‍ക്ക്‌ അവരുടെ വീടിന് മുന്നിൽ എത്തിച്ച് കൊടുക്കുന്ന മഹത്തായ സേവനം ബി കെ എസ് എഫ് വളണ്ടിയർ ടീം നടത്തിവരുന്നു.

publive-image

പ്രത്യകിച്ച് കോവിഡ് സമയത്ത് വലിയ സഹായങ്ങളാണ് ഈ മഹതിയുടെ പുണ്യം കൊണ്ട് അർഹതപ്പെട്ടവർക്ക് സഹായമേകിയതെന്നും, ഈ റമളാനിലും അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുവാൻ വിവരങ്ങൾക്ക് 33015579, 33175531, 39614255 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും ബികെഎസ്എഫ് അറിയിച്ചു.

Advertisment