Advertisment

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മനാമ സൂക്ക് കെഎംസിസി സംഘടിപ്പിച്ച സൂക്ക് ഇഫ്താര്‍

New Update

publive-image

Advertisment

മനാമ: മനാമ സൂക്ക് കെഎംസിസി ശിഫ അല്‍ജസീറ മെഡിക്കല്‍ സെന്‍ററിന്‍റേയും മസാലി റസ്റ്റോറന്‍റിന്‍റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ആയിരത്തി അഞ്ഞൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു. മനാമ ഡല്‍മണ്‍ സെന്‍ററിന്‍റെ അടുത്ത് വെച്ച് നടത്തിയ പരിപാടിയില്‍ മനാമയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രവാസികളാണ് പങ്കെടുത്തത്. മനാമ സൂക്ക് കെഎംസിസി രണ്ടാം വര്‍ഷമാണ് വിപുലമായ രീതിയിലുള്ള ഇഫ്താര്‍ സംഘടിപ്പിക്കുന്നത്.

കെഎംസിസി ബഹ്റെെന്‍ സംസ്ഥാന നേതാക്കളായ കെപി മുസ്തഫ, എപി ഫെെസല്‍, സലീം തളങ്കര വിവിധ ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു . സൂക്ക് കെഎംസിസി നീരീക്ഷകനും സംസ്ഥാന സെക്രട്ടറിയുമായ അസ്ലം വടകര, നിസാര്‍ ഉസ്മാന്‍, ഇഖ്ബാല്‍ താനൂര്‍ എന്നിവരുടെ നേതൃത്വം സൂക്ക് ഇഫ്താര്‍ മികവുറ്റതാക്കി. വളണ്ടിയര്‍മാരുടെ ചിട്ടയായ പ്രവര്‍ത്തനം ഏറെ പ്രശംസനീയം ആയിരുന്നു. നിയാസ് (ഹൗസ് ഓഫ് ലക്ഷ്വറി ) അശ്റഫ് സാഹിബ് കാക്കണ്ടി, അല്‍റബീഅ് മെഡിക്കല്‍ സെന്‍റര്‍, നൗഷാദ് സ്ക്കെെ, മലനാട് റസ്റ്റോറന്‍റ് തുടങ്ങിയര്‍ ഇഫ്താര്‍ സംഗമത്തിന് മികച്ച പിന്തുണ നല്‍കി.

publive-image

നാഫില്‍ , റഷീദ് എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന്‍റെ സുവര്‍ണ്ണ നിമിഷങ്ങള്‍ കാമറിയില്‍ പകര്‍ത്തി. ഹാഫിസ് , മുസ്തഫ സുറൂര്‍ , മുസ്തഫ ദിനാര്‍ ബൂട്ടിക്ക് , അന്‍സാര്‍ ദിനാര്‍ ബൂട്ടിക്ക് തുടങ്ങിയവരുടെ സേവനം വിലപ്പെട്ടതായിരുന്നു. മനാമ സൂക്ക് കെഎംസിസി ഭാരവാഹികളായ വിഎം അബ്ദുല്‍ ഖാദര്‍, മുഹമ്മദ് സിനാന്‍, എംഎ ഷമീര്‍, ഷംസു പാനൂര്‍, ജബ്ബാര്‍ പഴയങ്ങാടി, മുഹമ്മദ്, അസീസ് ഫ്ളമിംഗോ, താജുദ്ദീന്‍ ബാലുശ്ശേരി, റാഷിദ് പൂനത്ത്, സലീം കാഞ്ഞങ്ങാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .

Advertisment