Advertisment

ഭക്ഷണവിതരണം: ദുരിതം പേറുന്നവര്‍ക്ക് കൈത്താങ്ങുമായി ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം

New Update

publive-image

Advertisment

മനാമ: ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് മാസങ്ങളായി ശമ്പളം കിട്ടാതെ ഭക്ഷണത്തിനും നിത്യോപയോഗ സാമഗ്രികൾക്കും ഏറെ നരകയാതന അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവിതരണം നടത്തി. അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയായിരുന്നു ഭക്ഷണവിതരണം.

ഉച്ചഭക്ഷണം സഹോദരങ്ങൾക്ക് വിളമ്പികൊടുത്ത് അവരോടൊപ്പം ഭക്ഷണം കഴിച്ച് പങ്ക് ചേർന്നുകൊണ്ട് നടത്തിയത് ഏറെ മഹത്തായ പുണ്യമായ പരിപാടിയായി മാറിയതിൽ നന്മകളുടെ കൂട്ടായ്മയായ ബികെഎസ് സേവന പ്രവർത്തകർക്ക് പ്രചോദനവും മാനസികമായ സന്തോഷവും പകർന്നു നൽകിയെന്ന് രക്ഷാധികാരി ബഷീർ അമ്പലായി, പരിപാടികൾ നിയന്ത്രിച്ച നെജീബ് കടലായി എന്നിവർ പറഞ്ഞു.

publive-image

സഹോദരങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവർക്ക് മാനസികമായ ഊർജ്ജവും ശക്തിയും നൽകുക എന്ന ബോധവൽകരണ സെമിനാറും ബി കെ എസ് എഫ് ഭാരവാഹികൾ നടത്തിയത് തൊഴിലാളികൾക്ക് വലിയ രീതിയിൽ ഉണർവ് നൽകി. പരിപാടികൾക്ക് ചാരിറ്റി കൺവീനർ അൻവർ കണ്ണൂരിന്റെ നേതൃത്വത്തിൽ സെലീം മമ്പ്ര, കാസിം പാടത്തെകായിൽ, മണികുട്ടൻ, അൻവർ ശൂരനാട്, നെജീബ് കണ്ണൂർ, ഗയിസ് എന്നിവരുടെ സജീവ പങ്കാളിത്തം മഹത്തരമായിരുന്നു.

Advertisment