Advertisment

ആലപ്പുഴ പ്രവാസി അസോസിയേഷൻ എ.പി.എ.ബി യുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

Advertisment

ബഹ്റൈൻ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈനും, സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഏറെ ശ്രദ്ധേയമായി. ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിലും, അടിയന്തര ഘട്ടത്തിൽ ഒരു രോഗിക്ക്‌ CPR നല്കുന്നതിന്റെ ആവശ്യകതയെ പറ്റിയും ഡോക്ടർമാർ ക്ലാസ്സുകൾ എടുത്തു.

publive-image

ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി അജ്മൽ കായംകുളം ഹോസ്പിറ്റലിനുള്ള മെമന്റോ കൈമാറി. അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് ഹെഡ് മുഹമ്മദ് ഫൈസൽ ഖാൻ ആശംസയും, അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ജയ്സൺ കൂടാംപള്ളത്ത് നന്ദി അറിയിച്ചു.

publive-image

അസോസിയേഷൻ വൈസ് പ്രസിഡന്റ് മാരായ അനീഷ് മാളികമുക്ക്, സാം ജോസ് കാവാലം സെക്രട്ടറി ശ്രീജിത്ത് അമ്പലപ്പുഴ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജയലാൽ ചിങ്ങോലി, പ്രദീപ് നെടുമുടി, രാജേഷ് മാവേലിക്കര, ശ്രീകുമാർ മാവേലിക്കര, അനുപ് പള്ളിപ്പാട്, സുജേഷ് എണ്ണയ്ക്കാട്, വിഷ്ണു രമേഷ്, ഹരീഷ് ശശിധരൻ അംഗങ്ങൾ ആയ ജുബിൻ കെ ജോസ്, രശ്മി ശ്രീകുമാർ,ആതിരാ പ്രശാന്ത്‌, കുമാരി. നയന ശ്രീകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

publive-image

Advertisment