/sathyam/media/post_attachments/F8IlEJSwNz7LXIQcNdbJ.jpg)
ബംഗളൂരു: കനത്ത മഴയിൽ വെള്ളത്തിനടിയിലായി ബംഗളൂരു നഗരം. കുടുംബത്തോടൊപ്പം സഞ്ചരിച്ച കാർ വെള്ളക്കെട്ടിൽ മുങ്ങി 22 കാരിക്ക് ദാരുണാന്ത്യം. നിയമസഭയുടെ അടുത്തുള്ള കെആർ സർക്കിൾ അടിപ്പാതയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയാണ് ഇൻഫോസിസ് ജീവനക്കാരിയായ ഭാനുരേഖയാണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരെഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.
യുവതി കാറിന്റെ പിൻസീറ്റിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഭാനുരേഖയുടെ കുടുംബം ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നുള്ളവരാണ്. കുടുംബം കാർ വാടകയ്ക്കെടുത്ത് ബംഗളൂരു കാണാൻ എത്തിയതായിരുന്നു.
കനത്ത മഴയിലും വെള്ളക്കെട്ടിലും കാർ അടിപ്പാതയിലേക്ക് വീഴുകയായിരുന്നു.ഇവരുടെ നിലവിളി കേട്ട് അടുത്തുള്ളവർ ഓടിക്കൂടി. സാരിയും കയറും വലിച്ചെറിഞ്ഞ് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന്ഫയർഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഭാനുരേഖ മരിച്ചിരുന്നു.
സംഭവമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭാനുരേഖയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ചികിത്സിക്കാൻ ഡോക്ടർമാർ വിസമ്മതിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
#WATCH | Karnataka: Severe water-logging witnessed in an underpass in KR circle area in Bengaluru after heavy rain lashed the city.
— ANI (@ANI) May 21, 2023
Earlier, several people stuck in the underpass were safely rescued and taken to the hospital. pic.twitter.com/FB7IEbssR6
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us