Advertisment

വാൾമാർട്ടിന്റെ ഏറ്റവും വലിയ വിപണിയാകാനൊരുങ്ങി ഇന്ത്യ

author-image
admin
New Update

publive-image

Advertisment

വാൾമാർട്ടിന്റെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപണിയായി മാറാനൊരുങ്ങി ഇന്ത്യ. ഫ്ലിപ്കാർട്ട്, ഫോൺ പേ എന്നീ കമ്പനികളുടെ ഉടമയായ വാൾമാർട്ട് ഇന്ത്യൻ വിപണിയിൽ അതിവേഗം കുതിക്കുകയാണ്. വരും വർഷങ്ങളിൽ ചൈനയെ മറികടന്നാണ് ഇന്ത്യ മുന്നേറുക.

ഇത് സംബന്ധിച്ച വിവരങ്ങൾ വാൾമാർട്ടിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും, വാൾമാർട്ട് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ജോൺ ഡേവിഡ് റെയ്നിയാണ് പങ്കുവെച്ചത്. ഇന്ത്യയിൽ ആമസോൺ, മീഷോ, ജിയോ മാർട്ട്, ടാറ്റ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് ഫ്ലിപ്കാർട്ടിന്റെ പ്രധാന എതിരാളികൾ.

ചൈനയിൽ വാൾമാർട്ടിന് 43 സാംസ് ക്ലബ്ബ് സ്റ്റോറുകളും, 322 വാൾമാർട്ട് സൂപ്പർ സെന്ററുകളുമാണ് ഉള്ളത്. 1996 മുതലാണ് വാൾമാർട്ട് ചൈനയിൽ പ്രവർത്തിക്കുന്നത്.

Advertisment