Advertisment

ഓണം ഡിജിറ്റല്‍ ഫിലിം അവതരിപ്പിച്ച് ഗുഡ്നൈറ്റ്

New Update

publive-image

Advertisment

കൊച്ചി: ആഘോഷ വേളകളില്‍ ജനങ്ങളെ സുരക്ഷിതരായി ഇരിക്കാന്‍ പ്രേരിപ്പിക്കുന്നതിന്, ഇന്ത്യയിലെ പ്രമുഖ ഗാര്‍ഹിക അണുനാശിനി ബ്രാന്‍ഡായ ഗുഡ്നൈറ്റ്, ഓണം സ്പെഷ്യല്‍ ഡിജിറ്റല്‍ ഫിലിം പുറത്തിറക്കി. പുതിയ സാധാരണ കാലത്തെ ആഘോഷങ്ങളാണ് പ്രത്യേക ഫിലിമില്‍ പ്രതിപാദിക്കുന്നത്. ദൃശ്യമാകുന്ന ധൂമങ്ങളോട് കൂടിയ ഇന്ത്യയിലെ ഏറ്റവും ശക്തമായ ലിക്വിഡ് വാപോറൈസറായ ഗുഡ്നൈറ്റ് ഗോള്‍ഡ് ഫ്ളാഷിന്റെ ഓണം സ്പെഷ്യല്‍ എഡിഷന്‍ പായ്ക്കാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഗുഡ്നൈറ്റ് ഗോള്‍ഡ് ഫല്‍ഷിലെ ഫ്ളാഷ് മോഡ്, ഓരോ നാലുമണിക്കൂറിലും സ്വമേധയാ സജീവമായി കൊതുകുകളില്‍ നിന്ന് കുടുംബങ്ങള്‍ക്ക് സംരക്ഷമൊരുക്കും. ഗുഡ്നൈറ്റ് ഫ്ളാഷ് റീഫില്ലുകള്‍ മാത്രം മെഷീനില്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ലോക്കിങ് സംവിധാനവും ഇതില്‍ സജ്ജീകരിച്ചിരിട്ടുണ്ട്. 7.4 കോടിയിലധികം കുടുംബങ്ങള്‍ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ഗാര്‍ഹിക അണുനാശിനി ബ്രാന്‍ഡാണ് ഗുഡ്നൈറ്റ്. വിശാലമായ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ റിപ്പല്ലന്റുകളിലൂടെ കുടുംബങ്ങളെ കൊതുകുകളില്‍ നിന്ന് സംരക്ഷിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. ഗുഡ്നൈറ്റ് ഗോള്‍ഡ് ഫ്ളാഷ് ലിക്വിഡ് വാപോറൈസറിന്റെ ഏറ്റവും പുതിയ ഓണം സ്പെഷ്യല്‍ എഡിഷന്‍ പായ്ക്ക്, എല്ലാ പൊതുമാര്‍ക്കറ്റുകളിലും, ആധുനിക വ്യാപാര കേന്ദ്രങ്ങളിലും ലഭ്യമാവും.

ഗാര്‍ഹിക അണുനാശിനികളുടെ വിപണി നേതാവെന്ന നിലയില്‍, ഗുഡ്നൈറ്റ് എല്ലായ്പ്പോഴും ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നുള്ള വിശ്വാസ്യതനേടുന്നുവെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊട്ടക്റ്റ്സ് ലിമിറ്റഡ് (ജിസിപിഎല്‍) ഇന്ത്യ, സാര്‍ക്ക് സിഇഒ സുനില്‍ കടാരിയ പറഞ്ഞു. സന്തോഷകരമായ കുടുംബ നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതിന്, കൊതുകുകള്‍ക്കെതിരെ ഗുഡ്നൈറ്റ് ഉറപ്പായ സംരക്ഷണം നല്‍കുന്നു. ആഘോഷങ്ങളുടെ ഭാഗമായാണ് ഒരു ഓണം സ്പെഷ്യല്‍ ഡിജിറ്റല്‍ ഫിലിം അവതരിപ്പിച്ചത്. ഡിജിറ്റല്‍ ഫിലിം ഉപയോഗിച്ച് പ്രചാരണം കൂടുതല്‍ വിപുലീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Advertisment