Advertisment

75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്രത്യേക ഓഫറുകളുമായി ഗോദ്റെജ്

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും സ്വദേശി പ്രസ്ഥാനത്തിലും ആഴമേറിയ ബന്ധമുള്ള ഗോദ്റെജ് ഗ്രൂപ്പിന്‍റെ ഫ്ളാഗ്ഷിപ് കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ് സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു.

രാജ്യത്തെ പ്രീമിയം ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്‍റീരിയോ ഫ്രീഡം സെയിലിന്‍റെ ഭാഗമായി ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം വരെ ഡിസ്ക്കൗണ്ടുണ്ട്. വീടുകളിലേക്കുള്ള ഫര്‍ണീച്ചറുകള്‍ക്കും മോഡുലാര്‍ കിച്ചനുകള്‍ക്കും ഓഫര്‍ ലഭ്യമാണ്. 23വരെ ഓഫറുകള്‍ ലഭ്യമാണ്.

publive-image

ഗോദ്റെജ് സുരക്ഷാ ഉപകരണങ്ങളുടെ മുഴുവന്‍ ശ്രേണിക്കും ഷോപ്പ് സൈറ്റില്‍ 10 ശതമാനം ഇളവുണ്ട്. ഉപഭോക്താക്കള്‍ക്ക് ജിഎസ്എസ്10 എന്ന കോഡ് ഉപയോഗിച്ച് ഓഫര്‍ ലഭ്യമാക്കാവുന്നതാണ്. ഈ ഓഫര്‍ ഓഗസ്റ്റ് 15ന് മാത്രമാണ് ലഭ്യമാകുക. സ്പോട്ട്ലൈറ്റ് എന്ന ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാമറ ശ്രേണി കമ്പനി അവതരിപ്പിച്ചത് ഈയിടെയാണ്. ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച നൂതനമായ ഉല്‍പ്പന്നം ഉപഭോക്താവിന്‍റെ വീടും വ്യക്തിപരമായ വിവരങ്ങളും ഏറ്റവും സുരക്ഷിതമായി കാക്കുന്നു.

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോള്‍ മൂന്നു മുതല്‍ ആറു മാസംവരെ പലിശ രഹിത ഇഎംഐയും ഗോദ്റെജ് അപ്ലയന്‍സസ് ലഭ്യമാക്കുന്നുണ്ട്. 12, 10, എട്ട് എന്നിങ്ങനെ മാസ തവണകളായി അടയ്ക്കാവുന്ന ഫൈനാന്‍സ് ഓഫറുകളുമുണ്ട്. ഇഎംഐ 900 രൂപ മുതല്‍ ആരംഭിക്കുന്നു. പ്രമുഖ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോള്‍ 6000 രൂപവരെ കാഷ്ബാക്ക് ലഭിക്കുന്ന ഓഫറുകളുമുണ്ട്.

മെഡിക്കല്‍ റഫ്രിജറേറ്ററുകളിലൂടെ കോവിഡ് വാക്സിനേഷന്‍ ഡ്രൈവിനും ഗോദ്റെജ് സംഭാവന ചെയ്യുന്നുണ്ട്. വാക്സിന്‍ ശരിയായ താപനിലയില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ അവസരമൊരുക്കുന്നു. വാക്സിനേഷന് പ്രോല്‍സാഹനമായി ഒരു ഡോസെങ്കിലും എടുത്തവര്‍ക്ക് ആറു മാസത്തെ അധിക വാറണ്ടിയും ഗോദ്റെജ് നല്‍കുന്നുണ്ട്. സ്വാതന്ത്ര്യ വാരാചരണത്തിന്‍റെ ഭാഗമായും ഈ ഓഫര്‍ ലഭ്യമാക്കുന്നുണ്ട്.

Advertisment