Advertisment

ആംവേ ന്യൂട്രിലൈറ്റ് ഉത്പന്നങ്ങളുടെ അംബാസിഡറായി മീരാബായ് ചാനുവിനെ പ്രഖ്യാപിച്ചു

New Update

publive-image

Advertisment

കൊച്ചി- ആംവേ ന്യൂട്രിലൈറ്റ് ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി ഒളിമ്പിക് മെഡല്‍ ജേതാവ് സായ്‌കോം മീരാബായ് ചാനുവിനെ നിയമിച്ചു. ന്യൂട്രിലൈറ്റ് ഡെയിലി, ഒമേഗാ, ആള്‍ പ്ലാന്റ് പ്രോട്ടീന്‍ തുടങ്ങിയ ആംവേ ഉത്പന്നങ്ങളുടെ വിവിധ മാധ്യമങ്ങളിലുള്ള പ്രചാരണത്തിന് ഇനി മീരാബായ് ചാനു നേതൃത്വം നല്‍കും. ആരോഗ്യ, പോഷണ ഉത്പന്നങ്ങളുടെ വിപണനത്തിന് ഊന്നലേകാനുള്ള ആംവേയുടെ പദ്ധതിയ്ക്ക് മീരാബായ് ചാനുവിന്റെ വരവ് ഊര്‍ജം പകരുമെന്ന് കരുതപ്പെടുന്നു. സ്ത്രീകളെയും യുവാക്കളെയും കൂടുതലായി ആകര്‍ഷിക്കാനും ഈ പുതിയ സഖ്യത്തിനു സാധിക്കും.

പോഷണത്തിനും പ്രതിരോധശേഷിയ്ക്കും ആളുകള്‍ വലിയ പ്രാധാന്യം കല്‍പിക്കുന്ന ഈ കാലത്ത്, കൂടുതല്‍ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുക എന്ന തങ്ങളുടെ പ്രഖ്യാപിതനയത്തെ ശക്തിപ്പെടുത്താന്‍ കഴിയുന്ന പങ്കാളിയാകും മീരാബായ് ചാനുവെന്ന് ആംവേ ഇന്ത്യ സി ഇ ഒ ശ്രീ അന്‍ഷു ബുധ്‌രാജ പ്രസ്താവിച്ചു. അര്‍പ്പണബോധത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും മാതൃകയാണു ചാനുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പോഷകപദാര്‍ത്ഥങ്ങളുടെയും വിറ്റാമിനുകളുടെയും മേഖലയില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡായ ന്യൂട്രിലൈറ്റുമായി കൈകോര്‍ക്കാന്‍ കഴിയുന്നത് ആവേശകരമാണെന്ന് മീരാബായ് ചാനു പറഞ്ഞു. ജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണ് ആംവേ. ഒരു പ്രൊഫഷണല്‍ അത്‌ലെറ്റെന്ന നിലയില്‍ കായികക്ഷമതയും മികവും വര്‍ദ്ധിപ്പിക്കാന്‍ എപ്പോഴും മാര്‍ഗങ്ങളന്വേഷിക്കുന്ന വ്യക്തിയാണു ഞാന്‍. അതുകൊണ്ട്, ശരിയായ പോഷണവും സന്തുലിതമായ ആഹാരക്രമവും എന്നെ സംബന്ധിച്ചു വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ ന്യൂട്രിലൈറ്റുമായുള്ള പങ്കാളിത്തം വളരെ വിലമതിക്കുന്നു. മീരാബായ് ചാനു വിശദീകരിച്ചു. ആരോഗ്യവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കാന്‍ രാജ്യം ഒരുങ്ങിക്കൊണ്ടിരിക്കെ, ന്യൂട്രിലൈറ്റ് കുടുംബത്തിലേയ്ക്ക് മീരാബായ് ചാനുവിനെ സ്വാഗതം ചെയ്യുവാന്‍ സന്തോഷമുണ്ടെന്നു ആംവേ ഇന്ത്യ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അജയ് ഖന്ന പറഞ്ഞു.

ആംവേയുടെ പ്രധാന ബ്രാന്‍ഡായ ന്യൂട്രിലൈറ്റിന് 80 ലേറെ വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ന്യൂട്രിലൈറ്റ് ച്യവനപ്രാശം, ന്യൂട്രിലൈറ്റ് വിറ്റമിന്‍ സി ചെറി പ്ലസ് തുടങ്ങിയവ കമ്പനി ഈയിടെ അവതരിപ്പിച്ച പുതിയ ഉത്പന്നങ്ങളാണ്. വലിയ വളര്‍ച്ച രേഖപ്പെടുത്തുന്ന ന്യൂട്രിലൈറ്റ് ഉത്പന്നങ്ങളാണ് കമ്പനിയുടെ വിറ്റുവരവിന്റെ 61% വും നേടിക്കൊടുക്കുന്നത്.

Advertisment