Advertisment

ഡിജി ഗോള്‍ഡിനായി ഓഗ്‌മോണ്ടിന്റെ ഗോള്‍ഡ് ഫോര്‍ ഓള്‍ ആപ്പ്

New Update

publive-image

Advertisment

കൊച്ചി: വെല്ലുവിളികളുടെ ഒരു വര്‍ഷം കടന്നു പോകുമ്പോള്‍ വരുന്ന ഉല്‍സവ കാലം പ്രതീക്ഷകള്‍ നല്‍കുന്നു. സ്വര്‍ണ വില ഇടിയുമ്പോള്‍ ഈ ഓണത്തിന് വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് സൗകര്യപ്രദമായി സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരം ഒരുക്കുകയാണ് രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോമായ ഓഗ്‌മോണ്ട് ഗോള്‍ഡ് ഫോര്‍ ഓള്‍. സ്വര്‍ണ വ്യാപാരത്തിലും വിലയേറിയ ലോഹ ബിസിനസിലും വിപ്ലവം സൃഷ്ടിക്കുകയാണ് പ്ലാറ്റ്‌ഫോം.

സ്വര്‍ണം എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഓഗ്‌മോണ്ട് ഗോള്‍ഡ് ഫോര്‍ ഓളിന്റെ ലക്ഷ്യം, അതോടൊപ്പം സ്വര്‍ണവും വെള്ളിയും ഓണ്‍ലൈനില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസമില്ലാതെ അതിന് സൗകര്യമൊരുക്കുകയും ചെയ്യുന്നു. ഡിജി ഗോള്‍ഡിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്വര്‍ണമോ വെള്ളിയോ തല്‍സമയ വിലയില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. ഉപഭോക്താക്കള്‍ക്ക് ഏത് അളവിലും എപ്പോള്‍ വേണമെങ്കിലും ഉല്‍പ്പന്നം വീട്ടില്‍ ലഭ്യമാക്കുന്ന സൗകര്യവുമുണ്ട്. ഉപഭോക്താക്കള്‍ക്ക് അവ ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് വരുന്ന മറ്റ് ജുവല്ലറികളുമായി മാറ്റി വാങ്ങാനും സാധിക്കും.

ഓഗ്‌മോണ്ട് ഗോള്‍ഡ് ഫോര്‍ ഓള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ആവാസവ്യവസ്ഥയാണ്. റീട്ടെയിലിങ്ങിനെ സുതാര്യമാക്കുന്നു. എന്‍എബിഎല്‍ അക്രഡിറ്റേഷനുണ്ട്. എന്‍എസ്ഇയില്‍ ഇന്ത്യ ഗൂഡ് ഡെലിവറിയില്‍ അംഗവുമാണ്.

സ്വര്‍ണം ഭൗതികമായി തൊടാതെ തന്നെ സ്വയം വില്‍ക്കാനും വാങ്ങാനുമുള്ള സംവിധാനമാണ് ഡിജി ഗോള്‍ഡ്. ഗോള്‍ഡ് ഫോര്‍ ഓള്‍ എന്ന ഓണ്‍ലൈന്‍ ആപ്പ് ഉപയോഗിച്ച് വാങ്ങാനുള്ളവര്‍ക്ക് അനായാസം സ്റ്റോറുകളൊന്നും സന്ദര്‍ശിക്കാതെ തന്നെ എത്ര അളവിലും സ്വര്‍ണം വാങ്ങാം. സ്വര്‍ണം വോള്‍ട്ടില്‍ സൂക്ഷിച്ചിരിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ വില്‍ക്കുകയോ ഇഷ്ടമുള്ളിടത്തേക്ക് ഡെലിവറി ആവശ്യപ്പെടുകയോ ചെയ്യാം.

ഓഗ്‌മോണ്ടില്‍ വീട്ടിലിരുന്ന് നിലവാരത്തെ കുറിച്ചും സുരക്ഷിതത്വത്തെ കുറിച്ചും സ്റ്റോറേജിനെക്കുറിച്ചും ആശങ്കപ്പെടാതെ തന്നെ ഏറ്റവും കുറഞ്ഞത് ഒരു രൂപ മുതല്‍ ഡിജി ഗോള്‍ഡ് വാങ്ങാം. ഓണ്‍ലൈനില്‍ വാങ്ങുന്ന സ്വര്‍ണം 24 കാരറ്റും 999.9 ശതമാനം ശുദ്ധവുമായിരിക്കും. വാങ്ങിയത് 100 ശതമാനം സുരക്ഷിതവും ഇന്‍ഷുര്‍ ചെയ്തതുമായിരിക്കും. ഡിജി ഗോള്‍ഡ് വാങ്ങുന്നവര്‍ക്ക് ജുവല്ലറികളില്‍ സ്വര്‍ണത്തിനായി ഇത് മാറ്റിയെടുക്കാനും സാധിക്കും.

ഓഗ്‌മോണ്ടിന്റെ ഗോള്‍ഡ് ഫോര്‍ ഓള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ www.augmont.com സന്ദര്‍ശിച്ചോ ആര്‍ക്കും ഓണ്‍ലൈനായി സ്വര്‍ണം വാങ്ങാം.ലളിതമായ മൂന്ന് സ്റ്റെപ്പുകള്‍ 'ഓഗ്‌മോണ്ട് ഗോള്‍ഡ് ഫോര്‍ ഓള്‍'നെ സ്വര്‍ണം വാങ്ങാനുള്ള ഏറ്റവും പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നു. വിവരങ്ങള്‍ നല്‍കി ആദ്യം ലോഗ്ഇന്‍ ചെയ്യണം. പിന്നെ തുകയും വേണ്ട അളവും രേഖപ്പെടുത്തുക. ഇതില്‍ തീരുമാനമായാല്‍ ആപ്പില്‍ ലഭ്യമായിട്ടുള്ള പേയ്‌മെന്റ് സംവിധാനങ്ങളിലൂടെ പണം അടയ്ക്കാം.

സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച സമയമാണ് ഓണവും രക്ഷാബന്ധനുമെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വിലയും കുറവുണ്ടെന്നും സമ്മാനിക്കാനും നിക്ഷേപിക്കാനും ഏറ്റവും മികച്ച അവസരമാണിതെന്നും ആഗോള സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി യുഎസ് ഉത്തേജകമാണ് വിപണിയില്‍ തലവേദന സൃഷ്ടിച്ചിരുന്നതെന്ന് പറയപ്പെടുന്നുവെന്നും ഓഗ്‌മോണ്ട്-ഗോള്‍ഡ് ഫോര്‍ ഓള്‍ റീസര്‍ച്ച് മേധാവി റെനിഷ ചയ്‌നാനി പറഞ്ഞു.

അടുത്ത രണ്ട് മൂന്ന് മാസത്തേക്ക് ആഗോള വില നിര്‍ണായക പങ്ക് വഹിക്കും. വില കൂടുകയും ചെയ്യും. ആഗോള തലത്തിലുള്ള അനിശ്ചിതാവസ്ഥ, യുഎസ് ഉപഭോക്താവിന്റെ ആത്മവിശ്വാസക്കുറവ്, കുറഞ്ഞ പലിശ നിരക്ക്, ഉയര്‍ന്ന പണപ്പെരുപ്പം, ലളിതമായ ധനകാര്യ നയങ്ങള്‍ തുടങ്ങിയവ അടുത്ത ഏതാനും മാസങ്ങളില്‍ വിപണി വിലകളെ 4-5 ശതമാനം ഉയര്‍ത്തുമെന്നും ചയ്‌നാനി കൂട്ടിചേര്‍ത്തു.

കോവിഡ്-19 പകര്‍ച്ചവ്യാധി ഇന്ത്യന്‍ റീട്ടെയില്‍ സ്വര്‍ണ വ്യാപാരത്തെ തടസപ്പെടുത്തിയപ്പോള്‍ ഓഗ്‌മോണ്ട് ഗോള്‍ഡ് ഫോര്‍ ഓളാണ് ഓണ്‍ലൈന്‍ ചാനലുകളിലൂടെയുള്ള വില്‍പ്പനയ്ക്ക് ഉത്തേജകമായത്. ഓണത്തോടനുബന്ധിച്ച് പ്രസ്ഥാനം ഗോള്‍ഡ് മിത്രയുടെ കീഴില്‍ ജുവല്ലറികളെയും നിക്ഷേപത്തിനായി ക്ഷണിക്കുകയാണ്. ഇതിലൂടെ 90 ലക്ഷത്തിലധികം ഡിജി ഗോള്‍ഡ് ഉപഭോക്താക്കള്‍ക്കും സേവനം നല്‍കാം.

Advertisment