Advertisment

വിജയ ഡയഗ്നോസിസ് ഐപിഒ സെപ്റ്റംബർ ഒന്നു മുതൽ

New Update

publive-image

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംയോജിത രോഗനിർണയ ശൃംഖലയായ വിജയ ഡയഗ്നോസിസ് സെന്ററിന്റെ പ്രാഥമിക ഓഹരി വില്പന സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ നടത്തും. 522 രൂപ മുതൽ 531 രൂപ വരെയാണ് പ്രൈസ് ബാന്ഡ്. കുറഞ്ഞത് 28 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

നിലവിലുള്ള ഓഹരി ഉടമകളുടെ 35,688,064 ഓഹരികളുടെ വില്പനയ്ക്കായാണ് ഐപിഒ. ഐസിഐസിഐ സെക്യൂരിറ്റീസ്, എഡെല്വീസ് ഫിനാന്ഷ്യല് സര്വീസ്സ്, കോട്ടക് മഹീന്ദ്ര കാപിറ്റൽ എന്നിവയരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാര്.

Advertisment