Advertisment

പുതിയ ഗോ റണ്‍ റേസര്‍ എക്സസ് ഷൂവുമായി സ്‌കെച്ചേഴ്സ്

New Update

publive-image

Advertisment

കൊച്ചി: പ്രമുഖ ഫൂട്ട് വെയര്‍ കമ്പനിയായ സ്‌കെച്ചേഴ്സ് പുരുഷന്മാര്‍ക്കായി ഭാരം കുറഞ്ഞ മൃദുവായ സ്‌കെച്ചേഴ്സ് ഗോ റണ്‍ റേസര്‍ എക്സസ് ഷൂ അവതരിപ്പിച്ചു. അവാര്‍ഡ് നേടിയ ഏറെ പ്രചാരമുള്ള ഗോ റണ്‍ റേസര്‍ 3നെ അടിസ്ഥാനമാക്കിയാണ് പുതിയ നിര്‍മിതി. ഓട്ടത്തിന് പുതിയ അനുഭവം നല്‍കുന്ന തരത്തിലാണ് രൂപകല്‍പ്പന.

ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ ഉയര്‍ന്ന സുഖവും ഈടും നല്‍കുന്നു. തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയും ഇന്ത്യയില്‍ വന്‍ പ്രചാരം നേടുകയും ചെയ്യുന്നതിനാല്‍, അധിക ദൂരം ഓടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള സാങ്കേതിക വിദ്യയെ ട്രേഡ് മാര്‍ക്കുമായി സംയോജിപ്പിക്കുകയാണ് സ്‌കെച്ചേഴ്സ് ഇന്ത്യ.

ഏതു തരം ഓട്ടക്കാര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്‌കെച്ചേഴ്സ് ഗോ റണ്‍ റേസര്‍ എക്സസ് ഗുഡ് ഇയര്‍ റബര്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ട്രാക്ഷനും സ്ഥിരതയും ഈടും നല്‍കുന്നു. പുതിയ ഷൂ കാല്‍വിരലുകള്‍ക്ക് പിന്തുണയും ഹൈപ്പര്‍ ആര്‍ക്ക് റോക്കര്‍ ചുവടുമായി ഓരോ കുതിപ്പിലും ആത്മവിശ്വാസവും നല്‍കുന്നു. ലെയ്സുകള്‍ നേര്‍ത്ത നീട്ടാവുന്ന രീതിയിലായതിനാല്‍ ഉപയോഗിക്കുമ്പോള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു ഇത് ഒരു അഡാപ്റ്റീവ് ഫിറ്റ് ഫീലിങ് നല്‍കുന്നു.

ഉയര്‍ന്ന പ്രകടനവും സൗന്ദര്യവും സമന്വയിപ്പിക്കുന്ന, റേസര്‍ എക്സസ്, നിയോണ്‍ ഗ്രാഫിക് പ്രിന്റുകളും രാത്രി സമയങ്ങളില്‍ പ്രതിഫലിക്കുന്ന രീതിയില്‍ മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.പുരുഷന്മാര്‍ക്കുള്ള സ്‌കെച്ചേഴ്സ് ഗോ റണ്‍ റേസര്‍ എക്സസ് ഇപ്പോള്‍ 9999 രൂപയ്ക്ക് ഓണ്‍ലൈനായും സ്‌കെച്ചേഴ്സ് റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാണ്.

Advertisment