Advertisment

ഹണിവെല്ലിന്‍റെ ഇംപാക്ട് ബ്രാന്‍ഡ് വീഡിയോ നിരീക്ഷണ സംവിധാനം അടക്കമുളള മൂന്ന് ഉല്‍പന്നങ്ങള്‍ പുറത്തിറക്കി

New Update

publive-image

Advertisment

കൊച്ചി: ഫോര്‍ച്യൂണ്‍ 100 കമ്പനി ഇന്ത്യയില്‍ വളരുന്ന മിഡ്-മാര്‍ക്കറ്റ് സെഗ്മെന്‍റിനുവേണ്ടി സൃഷ്ടിച്ച ഇംപാക്ട് ബൈ ഹണിവെല്‍ എസി കണ്ട്രോളര്‍, നിര്‍മ്മിത ബുദ്ധി അധിഷ്ഠിത വീഡിയോ നിരീക്ഷണ സംവിധാനം, സ്മോക് ഡിക്ടറ്റര്‍ എന്നിവ പുറത്തിറക്കി. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റും വിധം മെയ്ഡ് ഇന്‍ ഇന്ത്യാ പദ്ധതികളുടെ ഭാഗമായാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. 30 ശതമാനം വരെ വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്നതാണ് എസി കണ്ട്രോളര്‍. തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഈ മൂന്ന് ഉല്‍പന്നങ്ങളും.

publive-image

പുതിയ കണ്ടുപിടുത്തങ്ങള്‍, ഉല്‍പാദനം, സ്ഥായിയായ വളര്‍ച്ച എന്നിവയുടെ കാര്യത്തില്‍ ഇന്ത്യ ആഗോള കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഹണിവെല്‍ ബില്‍ഡിങ് ടെക്നോളജീസ് ഏഷ്യ പ്രസിഡന്‍റ് അഷീഷ് മോഡി പറഞ്ഞു.

publive-image

കേന്ദ്രീകൃത എയര്‍ കണ്ടീഷനിങ് സംവിധാനമില്ലാത്ത ചെറുകിട-ഇടത്തരം സ്ഥാപനങ്ങളില്‍ ആവശ്യമില്ലാത്ത വേളകളില്‍ എസി പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതാണ് എസി കണ്ട്രോളര്‍. മൊബൈല്‍ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതാണ് നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമായുള്ള വീഡിയോ നിരീക്ഷണ സംവിധാനം. വയര്‍ലെസ് സ്മോക്ക് ഡിക്ടറ്ററും വന്‍ ചെലവുകള്‍ ഒഴിവാക്കുന്ന രീതിയിലുള്ളതാണ്. ഇ-കോമേഴ്സ് സംവിധാനങ്ങള്‍ വഴിയാകും സ്മോക് ഡിക്ടറ്റര്‍ വിതരണം ചെയ്യുക.

Advertisment