Advertisment

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയ്ക്ക് മുന്നോടിയായി പോക്കോ സി31 അവതരിപ്പിച്ചുകൊണ്ട് പോക്കോ ഇന്ത്യയുടെ ഫെസ്റ്റിവൽ സെയിൽ ബോണൻസ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓൺലൈൻ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയ്ക്ക് മുന്നോടിയായി സ്മാർട്ട്ഫോണുകളുടെ ശ്രേണിയിൽ ആവേശകരമായ ഓഫറുകളും ഡീലുകളും പ്രഖ്യാപിച്ചു. ആഘോഷ സീസണിന് ആവേശം പകരുന്നതിനായി പോക്കോ സി31 അവതരിപ്പിക്കുന്നതോടെ ഈ വിഭാഗത്തിൽ ശക്തമായ ഒരു മത്സരത്തിനിറങ്ങുകയാണ് കമ്പനി. 2021 ഒക്ടോബർ 2 മുതൽ 10 വരെ

ഉപയോക്താക്കൾക്ക് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിലയിൽ ശക്തമായ ഡിവൈസുകൾ ലഭിക്കുന്നു.

അവതരിപ്പിക്കുന്നു പോക്കോ സി31

publive-image

പോക്കോ സി31 8499 രൂപ മുതൽ ലഭ്യമാകുന്നതോടെ ഈ ഫെസ്റ്റീവ് സീസൺ ഉപഭോക്താക്കൾക്ക് കൂടുതൽ ആഘോഷമാക്കാൻ സാധിക്കുന്നു. പോക്കോ സി31-ലെ 20:9 അനുപാതത്തിലുള്ള വലിയ 16.58 സെന്റീമീറ്റർ (6.53) എച്ച്ഡി+ ഡിസ്പ്ലേ ആഴത്തിലുള്ള ദൃശ്യാനുഭവവും ഇ-ലേണിംഗ് അനുഭവവും നൽകുന്നു. ദീർഘനേരം ഫോൺ ഉപയോഗിക്കുമ്പോൾ ഹാനികരമായ നീല വെളിച്ചത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിന് TÜV റെയ്ൻലാൻഡ് അംഗീകാരമുള്ള റീഡിംഗ് മോഡ് 2.0 ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഇതിലുള്ള വിശ്വസനീയമായ ഹീലിയോ ജി35 പ്രൊസസ്സർ, ഹൈപ്പർ എൻജിൻ ഗെയിം ടെക്നോളജി എന്നിവ അതിവേഗ പ്രകടനം, സുഗമവും സുസ്ഥിരവുമായ ഗെയിംപ്ലേ എന്നിവ സാധ്യമാക്കുന്നു. 4ജിബി LPDDR4X

റാമുമായി വരുന്ന 12എൻഎം പ്രോസസ്സർ 2.3ജിഗാഹേട്സ് വരെ തടസ്സമില്ലാത്ത പ്രകടനം നൽകുന്നു.

ആകർഷകമായ ടു-ടോൺ ഡിസൈനിലുള്ള പോക്കോ സി31 സ്മാർട്ട്‌ഫോണിന്റെ തനതായ ആന്റി-സ്ലിപ്പ് ഗ്രിപ്പ് ഡിസൈൻ ആകർഷകവും ശക്തവുമായ ലുക്ക് നൽകുന്നു. 13 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, പുറകുവശത്ത് 2 എംപി മാക്രോ സെൻസർ എന്നീ ഇന്റേണൽ ഫീച്ചറുകളുടെ സന്തുലിതമായ സെറ്റ് വ്യക്തവും ഡീറ്റെയിലുകളുള്ളതുമായ ചിത്രങ്ങൾ നൽകുന്നു. കൂടുതൽ സമയം പ്രവർത്തിക്കുന്നതിനായി ഒപ്റ്റിമൈസ് ചെയ്ത് പോക്കോ സി31 ഒരു വലിയ 5000എംഎഎച്ച് ദൈർഘ്യമേറിയ ബാറ്ററിയുമായാണ് വരുന്നത്. ഈ വിഭാഗത്തിലെ മറ്റ് ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 2.5 വർഷത്തോളം (1000 ചാർജിംഗ് സൈക്കിളുകൾ) ബാറ്ററി പുതിയത് പോലെ തുടരുന്നതിന് ഇത് സഹായിക്കും.

പെട്ടന്ന് വെള്ളം വീഴുമ്പോൾ ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ പി2ഐ നാനോ കോട്ടിംഗ് പോക്കോ സി 31-ലുണ്ട്. മാത്രമല്ല കൊറോഷൻ-പ്രൂഫ്-പോർട്ടുകൾ, റബ്ബറൈസ്ഡ്സീ ലുകൾ, 380വി സർജ് പ്രൊട്ടക്ഷൻ എന്നിവയിലൂടെ അധിക സംരക്ഷണവും ലഭിക്കുന്നു.

publive-image

പോക്കോ സി31 റോയൽ ബ്ലൂ, ഷാഡോ ഗ്രേ എന്നീ രണ്ട് കളർ വേരിയന്റുകളിലും 3+32 ജിബി, 4+64 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും ഫ്ലിപ്കാർട്ടിൽ മാത്രം ലഭ്യമാകും. 3+32 ജിബി പതിപ്പിന്‍റെ വില 8499 രൂപയാണ്, 4 +64 ജിബി പതിപ്പിന്‍റെ വില 9499 രൂപയാണ്. പോക്കോ സി 31-ന്‍റെ രണ്ട് പതിപ്പുകളും ഫ്ളിപ്പ്ക്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിൽ യഥാക്രമം 7999 രൂപയ്ക്കും 8999 രൂപയ്ക്കും ലഭ്യമാകും. കൂടാതെ ഐസിഐസിഐ, ആക്സിസ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിൽ 10% അധിക ഡിസ്‌കൗണ്ട് ലഭിക്കുന്നു.

ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ

publive-image

എല്ലാ പോക്കോ സ്മാർട്ട്ഫോണുകളിലും അതിശയിപ്പിക്കുന്ന പ്രകടനം, സമാനതകളില്ലാത്ത ബാറ്ററി ലൈഫ്, ക്യാമറ എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാൽ ഈ വർഷത്തെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിൽ ആവേശകരമായ ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ ആഘോഷ സീസണിൽ പോക്കോ എക്സ്3 പ്രോ, എം2 പ്രോ എന്നിവ മുതൽ സി സീരീസ് വരെയുള്ളവയിൽ ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക്,  നോ-കോസ്റ്റ് ഇഎംഐ, തൽക്ഷണ ബാങ്ക് ഡിസ്‌കൗണ്ടുകൾ എന്നിവ ലഭിക്കും.

Advertisment