Advertisment

പ്രളയബാധിത പ്രദേശങ്ങളിലെ പോളിസി ഉടമകള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്

New Update

publive-image

കൊച്ചി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്. മുന്‍ഗണനാടിസ്ഥാനത്തില്‍ ഡെത്ത് / ഡിസെബിലിറ്റി ക്ലെയിമുകള്‍ പരിഗണിക്കുകയും അത്തരം ക്ലെയിമുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും.

നോമിനി, നിയമപരമായ അവകാശികള്‍, പോളിസി ഉടമകള്‍ എന്നിവര്‍ക്ക് അവരുടെ ക്ലെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് വളരെ ചുരുക്കം രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. ജനന-മരണ രജിസ്ട്രാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കില്‍, സര്‍ക്കാര്‍ ആശുപത്രികള്‍ / പോലീസ് / കേരളത്തിലെ സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന, മരിച്ചയാളുടെ പേരുള്‍ക്കൊള്ളുന്ന സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് കമ്പനി സ്വീകരിക്കും. കൂടാതെ, എന്‍ ഇ എഫ് റ്റി പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ബാങ്ക് വിവരങ്ങള്‍ക്കൊപ്പം നോമിനി/നിയമപരമായ അവകാശിയുടെ കെ വൈ സി രേഖകള്‍ (ഐഡി പ്രൂഫ് & അഡ്രസ് പ്രൂഫ്), മരിച്ചയാളുടെ/കാണാതായ ആളുടെ ഫോട്ടോ എന്നിവ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളറിയാന്‍  18002097272  എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക

Advertisment