Advertisment

ഇലക്ട്രിക്ക് വാഹന വായ്പപദ്ധതി "ഗോ ഗ്രീനു"മായി ഇസാഫ് ബാങ്ക്

New Update

publive-image

Advertisment

കൊച്ചി : തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഏറ്റവും പുതിയ വായ്പാ പദ്ധതി "ഗോ ഗ്രീൻ" ശ്രേണി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ 26-ാം കാലാവസ്ഥാ ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം തടയുന്നതിന്റെ ആവശ്യകതയെപ്പറ്റി ആളുകളിൽ അവബോധം സൃഷ്ടിക്കാനുള്ള നടപടികളെടുക്കണമെന്നു നിർദ്ദേശിച്ചിരുന്നു. ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഇസാഫ് പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ചത്.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സുസ്ഥിരമായ ബിസിനസ് രീതി വ്യക്തികൾ, പരിസ്ഥിതി, സമൃദ്ധി എന്നീ പ്രധാന ആശയങ്ങളിൽ അധിഷ്ടിതമാണ്. ഇസാഫ് ഗോ ഗ്രീൻ വായ്പകൾ ബാങ്കിന്റെ പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയെ പ്രതിനിധാനം ചെയ്യുന്നു. ഈ വായ്പകൾ ഉപഭോക്താക്കൾക്ക് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ പലിശ നിരക്കിൽ സീറോ ഫോർക്ലോഷർ നിരക്കുകൾ, കുറഞ്ഞ പ്രോസസ്സിംഗ് ഫീ, സീറോ ഡോക്യുമെന്റേഷൻ നിരക്കുകൾ എന്നിവയിൽ സ്വന്തമാക്കാൻ സഹായിക്കുന്നു.

ഉപഭോക്താക്കൾക്കും പരിസ്ഥിതിയ്ക്കും ഗുണകരമായ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചില ഇളവുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ചു കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ബജറ്റിലും പ്രത്യേക പരിഗണന നൽകിയിരുന്നു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശത്തുമായി 550 ശാഖകളും 46 ലക്ഷം ഉപഭോക്താക്കളുമുണ്ട്.

Advertisment