Advertisment

ജനുവരി 17 മുതല്‍ 20 വരെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നു എല്ലാവര്‍ക്കും വന്‍ ലാഭം!

New Update

publive-image

കൊച്ചി: ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമസോൺ ഇന്ത്യയുടെ ‘ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ’ ഇതാ വീണ്ടും, അത് വൈവിധ്യമാർന്ന ഉൽപ്പന്ന സെലക്ഷനില്‍ ആകർഷകമായ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. സ്‌മാർട്ട്‌ഫോണുകൾ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഫാഷൻ ആൻഡ് ബ്യൂട്ടി എസ്സെന്‍ഷ്യലുകള്‍, ഹോം ആൻഡ് കിച്ചന്‍, വലിയ ഗൃഹോപകരണങ്ങൾ, ടിവി കൾ, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും മറ്റും ഉൾപ്പെടെ നൂറുകണക്കിന് കാറ്റഗറികളിലായി ഇന്ത്യൻ, അന്തർദേശീയ സെല്ലേര്‍സും പ്രാദേശിക സമീപസ്ത സ്റ്റോറുകളും വാഗ്ദാനം ചെയ്യുന്ന ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് ചെയ്യാം.

പ്രൈം മെംബേര്‍സിന് സെയില്‍ 24 മണിക്കൂർ നേരത്തെ ആരംഭിക്കും, അതേസമയം നോണ്‍-പ്രൈം മെംബേര്‍സിന് 2022 ജനുവരി 17 അർദ്ധരാത്രി മുതൽ 20 വരെ സേവിംഗ്സ് പ്രയോജനപ്പെടുത്താം. നേരത്തെയുള്ള ആക്‌സസ് കൂടാതെ, പ്രൈം മെംബേര്‍സിന് മികച്ച ഓഫറുകളും വന്‍ സേവിംഗ്സും ഷോപ്പിംഗ് ആനുകൂല്യങ്ങളും എല്ലാ കാറ്റഗറികളിലും ആസ്വദിക്കാം, ഒപ്പം പ്രൈം വീഡിയോയിലും പ്രൈം മ്യൂസിക്കിലും എന്‍റര്‍ടെയിന്‍മെന്‍റും ഫ്രീ ഡെലിവറിയും.

Advertisment