Advertisment

എഡ്‌ടെക് സ്ഥാപനമായ ജാരോ എഡ്യൂക്കേഷന് വരുമാനത്തിലും ലാഭത്തിലും വന്‍ മുന്നേറ്റം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് വിവിധ കോഴ്സുകള്‍ക്ക് ഓണ്‍ലൈൻ പഠനം സാധ്യമാക്കുന്ന മുൻനിര എഡ്യൂടെക് കമ്പനിയായ ജാരോ എഡ്യൂക്കേഷന്‍ 2021-22 സാമ്പത്തിക വർഷം വിജയകരമായി പൂർത്തിയാക്കി. ലാഭത്തില്‍ 710 ശതമാനവും വരുമാനത്തില്‍ 125 ശതമാനവും വാർഷിക കുതിപ്പാണ് ഈ കാലയളവില്‍ കമ്പനി കൈവരിച്ചത്.

2021-22 സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ ലാഭം 34.29 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വർഷം അത് 4.23 കോടി രൂപയായിരുന്നു. വാർഷിക വരുമാനം 2020-21 സാമ്പത്തിക വർഷത്തിലെ 46.37 കോടി രൂപയില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷം 104.32 കോടി രൂപയായും ഉയർന്നു.

2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായിരുന്നു. മികച്ച യൂണിവേഴ്സിറ്റികളും സ്ഥാപനങ്ങളുമായി വിവിധ ആഭ്യന്തര, അന്താരാഷ്ട്ര പങ്കാളിത്തങ്ങളില്‍ ഏർപ്പെടുന്നതില്‍ സുപ്രധാനമായ നാഴികക്കല്ലുകള്‍ കൈവരിക്കാനായി. ജാരോ 2021-22 സാമ്പത്തിക വർഷം 20,000 ലധികം വിദ്യാർത്ഥികളെ എൻറോൾ ചെയ്തു.

"സേവനങ്ങള്‍ വൈവിധ്യവത്ക്കരിക്കാനും സഖ്യങ്ങൾ വിപുലീകരിക്കാനുമുള്ള ഞങ്ങളുടെ ശ്രമം വരുമാനത്തില്‍ വന്‍ ഉയർച്ചയുണ്ടാക്കി. ദേശീയ, അന്താരാഷ്ട്ര പഠിതാക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് വർധിച്ച് വരുന്ന ആവശ്യകത ഉപയോ​ഗപ്പെടുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ഇത് കൂടുതല്‍ ഉറപ്പുള്ളതാക്കുന്നു.'' - ജാരോ എഡ്യൂക്കേഷന്‍ സിഇഒ രഞ്ജിത രാമന്‍ പറഞ്ഞു.

2009-ൽ സ്ഥാപിതമായ കമ്പനി അന്ന് മുതല്‍ ലാഭകരമായും സ്വന്തം ഫണ്ടിലുമാണ് പ്രവർത്തിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ കമ്പനിയുടെ വരുമാനം 200 ശതമാനം ഉയർന്ന് ഏകദേശം 300 കോടി രൂപയായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനി അടുത്തിടെ സംഘാം​ഗങ്ങള്‍ക്ക് ഇഎസ്ഒപി സ്കീമിന്‍റെ രണ്ടാമത്തെ ഗ്രാന്‍റ് പ്രഖ്യാപിച്ചിരുന്നു.

Advertisment