Advertisment

യോനോ 2.0 : ഗൂഗിള്‍ പേ മാതൃകയില്‍ പുതിയ സംവിധാനവുമായി എസ്ബിഐ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഗൂഗിള്‍ പേയുടെ മാതൃകയില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നവിധത്തിലുള്ള ഓണ്‍ലൈന്‍ ഇടപാട് സംവിധാനം ഒരുക്കാന്‍ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. യോനോ 2.0 എന്ന പേരില്‍ പുതിയ സംവിധാനം ഒരുക്കാനാണ് പദ്ധതി.

നിലവില്‍ എസ്ബിഐയുടെ ഇടപാടുകാര്‍ക്ക് മാത്രമാണ് യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇടപാടുകള്‍ നടത്താന്‍ സാധിക്കുക. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറക്കാനാണ് എസ്ബിഐ പദ്ധതിയിടുന്നത്. ഗൂഗിള്‍ പേ പോലെ എല്ലാവര്‍ക്കും ഇടപാടുകള്‍ നടത്താന്‍ കഴിയുന്നവിധത്തിലുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് എസ്ബിഐ.

2019ലാണ് യോനോ ആപ്പ് എസ്ബിഐ അവതരിപ്പിച്ചത്. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. എസ്ബിഐ കസ്റ്റമേഴ്‌സിന് ഡിജിറ്റല്‍ ഇടപാട് നടത്താനുള്ള പ്ലാറ്റ്‌ഫോം എന്ന പേരിലാണ് ഈ സംവിധാനം തുടങ്ങിയത്. ഡെബിറ്റ് കാര്‍ഡില്ലാതെ തന്നെ യോനോ ആപ്പ് വഴി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുന്ന എസ്ബിഐ സേവനം കസ്റ്റമേഴ്‌സ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സുരക്ഷാ ഉറപ്പാക്കാന്‍ കഴിയുമെന്നതിനാലാണ് കൂടുതല്‍ ആളുകള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.

Advertisment