മുകേഷ് അംബാനി സ്ഥാനം ഒഴിഞ്ഞു, ആകാശ് അംബാനി റിലയൻസ് ജിയോ ചെയര്‍മാൻ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും മുകേഷ് അംബാനി രാജിവെച്ചു. സ്ഥാപനത്തിന്റെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറും മുകേഷ് അംബാനിയുടെ മൂത്ത മകനുമായ ആകാശ് അംബാനിയെ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു.

Advertisment

തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമായത്. മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ്. നോൺ– എക്സിക്യുട്ടീവ് ഡയറകടറായി കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആകാശ് നിർണായക ഇടപെടലുകൾ ജിയോയിൽ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം സ്ഥാനം രാജി വയ്ക്കുന്നതിനെക്കുറിച്ച് മുകേഷ് അംബാനി സൂചന നൽകിയിരുന്നു.

പങ്കജ് മോഹൻ കുമാർ ആണ് മാനേജിങ് ഡയറക്ടർ. രമീന്ദര്‍ സിങ് ഗുജ്‌റാള്‍, കെവി ചൗധരി എന്നിവര്‍ ജൂണ്‍ 27 മുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് ഡയറക്ടര്‍മാരായിരിക്കും.

Advertisment