Advertisment

ഐസിഐസിഐ ലൊംബാർഡും സ്കിറ്റ്.എഐയും ചേർന്ന് അവതരിപ്പിക്കുന്നു ; കസ്റ്റമേഴ്സിന് ക്ലെയിം സ്റ്റാറ്റസ് തിരയാൻ സഹായിക്കുന്ന എഐ-അധിഷ്ഠിത ഡിജിറ്റൽ വോയ്സ് ഏജന്റ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: ഇന്ത്യയിലെ മുൻനിര സ്വകാര്യമേഖലാ നോൺ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലൊംബാർഡ്, എഐ-അധിഷ്ഠിത് സോഫ്റ്റ്‌വെയർ അസ് എ സർവീസ് വോയ്സ് ഓട്ടമേഷൻ പ്ലാറ്റ്ഫോം ആയ സ്കിറ്റ്.ഐഐയുമായി സഹകരിച്ച്, കസ്റ്റമേഴ്സിന് മോട്ടോർ, ഹെൽത് ഇൻഷുറൻസ് ക്ലെയിമുകളുുടെ സ്റ്റാറ്റസ് തിരയാൻ സഹായിക്കുന്ന, ഈ വിധത്തിൽ ആദ്യമുള്ള എഐ-അധിഷ്ഠിത ഡിജിറ്റൽ വോയ്സ് ഏജന്റ് അവതരിപ്പിക്കുന്നു. സ്കിറ്റ് ഓഗ്മെന്റഡ് വോയ്സ് ഇന്റ്ലിജൻസ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി ഐസിഐസിഐ ലൊംബാർഡിന് ക്ലെയിം സ്റ്റാറ്റസ് തിരയാനുള്ള നടപടികളിലെ സങ്കീർണതകൾ ലളിതമാക്കാനും കസ്റ്റമേഴ്സിനോട് സഹാനുഭൂതി ഉറപ്പാക്കാനും മികച്ച അനുഭവം പ്രദാനം ചെയ്യാനും സാധിക്കും. കോൾ കൈകാര്യം ചെയ്യാനെടുക്കുന്ന ശരാശരി സമയം ഗണ്യമായി കുറയ്ക്കാനും കോൾ ഫലപ്രാപ്തി നിരക്ക് കൂട്ടാനും മനുഷ്യസാദൃശ്യമുള്ള ഡയലോഗിലൂടെ കസ്റ്റമർ ഇന്ററാക്ഷൻസ് ഓട്ടമേറ്റ് ചെയ്യാനും ഡിജിറ്റൽ വോയ്സ് അസിസ്റ്റന്റിനു കഴിയും.

ഇൻഷുറൻസിൽ സഹാനുഭൂതിക്കുള്ള ആവശ്യകത തിരിച്ചറിഞ്ഞ്, ക്ലെയിം പ്രോസസ് നവീകരിക്കാനും കസ്റ്റമർ എക്സ്പീരിയൻസ് മെച്ചമാക്കാനുള്ള നവീകരണശ്രമങ്ങളിൽ മുന്നിട്ടിറങ്ങുകയാണ് ഐസിഐസിഐ ലൊംബാർഡ്. ഐസിഐസിഐ ലൊംബാർഡിന്റെ സിആർഎം സിസ്റ്റവുമായി ഇണക്കിച്ചേർത്ത സ്കിറ്റ് ഓഗ്മെന്റഡ് വോയ്സ് ഇന്റ്ലിജൻസ് പ്ലാറ്റ്ഫോം ആശയവിനിമയത്തിന്റെ സ്പീഡും കൃത്യതയും അനായാസതയും ഉയർത്തും. ഐസിഐസിഐ ലൊംബാർഡിന്റെ സിഎക്സ് ഇന്നവേഷൻ സ്ട്രാറ്റജിയിൽ വളരെ നിർണായകയമായ ചുവടുവയ്പാണിത്.

ഇത് കമ്പനിയെ 30 ശതമാനം കോൾ ഫലപ്രാപ്തി നേടാൻ സഹായിക്കുകയും കസ്റ്റമർ സപ്പോർട്ട് ഏജന്റുമാരെ കൂടുതൽ സങ്കീർണമായ ക്ലെയിമുകളും പരാതികളും കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. കോൺടാക്ട് സെന്റർ ചെലവുകൾ 28 ശതമാനം കുറയ്ക്കാനും ഇത് സഹായിക്കും. കസ്റ്റമേഴ്സിന് ക്ലെയിം സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഒരു മിനിറ്റിൽത്താഴെ സമയം കൊണ്ട് ലഭ്യമാക്കാനും അതേസമയം സഹാനുഭൂതിയോടെയുള്ള ഇടപെടൽ ഉറപ്പാക്കാനും ഇപ്പോൾത്തന്നെ ഡിജിറ്റൽ വോയ്സ്ന്റ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഐവിആറിന്റെ മടുപ്പിക്കുന്ന രീതിയിൽനിന്നും ഡിടിഎംഎഫ് അനുഭവത്തിൽനിന്നമുള്ള മോചനവും ഇതിലൂടെ സാധ്യമാകുന്നു.

പാർട്നർഷിപ്പിനെപ്പറ്റി ഐസിഐസിഐ ലൊംബാർഡ് ഓപ്പറേഷൻസ് ആൻഡ് ടെക്നോളജി ചീഫ് ഓഫ് സർവീസ് ഗിരീഷ് നായക്കിന്റെ വാക്കുകൾ:`കസ്റ്റമർ ആദ്യം പണമടച്ചു നേടുന്ന വാഗ്ദാനമാണ് ഇൻഷുറൻസ് എന്നും ക്ലെയിം ആണ് അതിന്റെ യഥാർഥ നിമിഷമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സ്ട്രാറ്റജിയിലൂടെ ഞങ്ങൾ ഈ വാഗ്ദാനം പാലിക്കാൻ ഞങ്ങൾ പുതിയ ചുവടുവയ്പ് നടത്തുകയാണ്. കസ്റ്റമേഴ്സിന്റെ കാത്തിരിപ്പുസമയം കുറയ്ക്കുകയും സഹാനുഭൂതിയോടെയുള്ള സംഭാഷണം നടത്തുകയും ചെയ്യാൻ ഇന്റലിജന്റ് വോയ്സ് ഏജന്റിന് സാധിക്കുന്നു. ഇത് വളരെ സങ്കീർണമായ നടപടിക്രമങ്ങൾ ലളിതമാക്കുന്ന, പതിവുരീതികളിൽനിന്നു വ്യത്യസ്തമായ ആധുനിക സൊല്യൂഷനാണ്. ’

സ്കിറ്റ്.എഐ സിഇഒയും കോ-ഫൗണ്ടറുമായ സൗരഭ് ഗുപ്തയുടെ വാക്കുകൾ-

‘കസ്റ്റമർ എക്സപീരിയൻസ് രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താൻ വോയ്സ് ഓട്ടമേഷനും ഇന്റലിജൻസിനും കഴിയും. ഇന്ത്യൻ ഇൻഷുറൻസ് രംഗം ഡിജിറ്റൽ ആയി മാറ്റിമറിക്കാനുള്ള യാത്രയ്ക്കു തുടക്കമിടാൻ ഐസിഐസിഐ ലൊംബാർഡുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്നതിൽ ഞങ്ങൾ ആഹ്ലാദഭരിതരാണ്. കസ്റ്റമറുമായുള്ള ഇന്ററാക്ഷന്റെ ഭാവി വോയ്സ് ആണ്. സ്കിറ്റിന്റെ സോഫ്റ്റ്‌വെയർ അസ് എ സർവീസ് വോയ്സ് ഓട്ടമേഷൻ പ്ലാറ്റ്ഫോമിലൂടെ ഐസിഐസിഐ ലൊംബാർഡ് വേൾഡ് ക്ലാസ് കസ്റ്റമർ സർവീസ് നൽകാൻ പ്രാപ്തരാകും.

ലോകത്തെ മുൻനിര വോയ്സ് സേവന കമ്പനിയായി മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം. വലിയ വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ് സ്കിറ്റ്.എഐ. ഡീപ് ടെക്, എഐ, ഓട്ടമേഷൻ എന്നിവയിലെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ബിസിനസുകളുടെ കസ്റ്റമർ ഇന്ററാക്ഷൻസ് മാറ്റിമറിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

 

Advertisment