Advertisment

ടി എസ് കല്യാണരാമന് ‘അൻമോൾ രത്‌ന’ അവാർഡ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ ബംഗളൂരൂവില്‍ സംഘടിപ്പിച്ച നാഷണല്‍ ജ്വല്ലറി അവാർഡ്സിൽ അൻമോൾ രത്‌ന അവാർഡ് നേടിയ കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ് കല്യാണരാമനു വേണ്ടി അദ്ദേഹത്തിന്‍റെ മകനും കല്യാണ്‍  ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ രാജേഷ് കല്യാണരാമൻ അവാർഡ് ഏറ്റുവാങ്ങുന്നു. ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ ചെയർമാൻ ആശിഷ് പേത്തേ, വൈസ് ചെയർമാൻ സായം മെഹ്‌റ, കണ്‍വീനർ നിതിൻ ഖണ്ഡേൽവാൾ തുടങ്ങിയവർ സമീപം. കല്യാൺ ജൂവലേഴ്‌സ് എന്ന ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിച്ച ടി.എസ്. കല്യാണരാമന്‍റെ ബിസിനസിനോടുള്ള മാർഗദർശകമായ സമീപനവും സംരംഭകത്വ മനോഭാവവുമാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്

കൊച്ചി: ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ മുംബൈയില്‍ സംഘടിപ്പിച്ച നാഷണല്‍ ജ്വല്ലറി അവാർഡ്സിൽ കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമൻ അൻമോൾ രത്‌ന അവാർഡിന് അർഹനായി. അദ്ദേഹത്തിനു വേണ്ടി മകനും കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ രാജേഷ് കല്യാണരാമൻ അവാർഡ് ഏറ്റുവാങ്ങി.

കല്യാൺ ജൂവലേഴ്‌സ് എന്ന ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിച്ച ടി.എസ്. കല്യാണരാമന്‍റെ ബിസിനസിനോടുള്ള മാർഗദർശകമായ സമീപനവും സംരംഭകത്വ മനോഭാവവുമാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്.

ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ ചെയർമാൻ ആശിഷ് പേത്തേ, വൈസ് ചെയർമാൻ സായം മെഹ്‌റ, കണ്‍വീനർ നിതിൻ ഖണ്ഡേൽവാൾ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. തന്‍റെ പിതാവിന് വേണ്ടി ഈ പ്രത്യേക ആദരവ് ഏറ്റുവാങ്ങുന്നതില്‍ സന്തുഷ്ടനാണെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ്  കല്യാണരാമൻ പറഞ്ഞു.

കൂടാതെ ബ്രാൻഡിന്‍റെ വിജയം രേഖപ്പെടുത്തുന്നതിൽ സമാനതകളില്ലാത്ത പങ്ക് വഹിച്ച കല്യാൺ ജൂവലേഴ്‌സ് കുടുംബത്തിന് ഇത് സമർപ്പിക്കുകയും ചെയ്യുന്നു. ഒരു പ്രാദേശിക ബ്രാൻഡ് എന്നതിൽ നിന്ന് ആഗോള ബ്രാൻഡായുള്ള കമ്പനിയുടെ പരിണാമം വിശ്വാസമെന്ന അടിസ്ഥാന മൂല്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. ഈ വിശ്വാസമാണ് ഞങ്ങളുടെ ഉപഭോക്താക്കളിൽ പ്രതിധ്വനിച്ചത്.

പ്രാദേശിക സംസ്‌കാരത്തിനനുസരിച്ചുള്ള അഭിരുചികളും തിരഞ്ഞെടുപ്പുകളും പരിഗണിച്ചു കൊണ്ട് ഓരോ പ്രദേശത്തെയും ഉപഭോക്താവിനെ കേന്ദ്രീകരിച്ചായിരുന്നു കല്യാണ്‍ ബ്രാൻഡിന്‍റെ ഉപയോക്താക്കളുമായുള്ള ആശയവിനിമയം. ഈ സമീപനമാണ് ഇന്ത്യയിലെ വ്യത്യസ്തമായ വിപണികളിലും വിദേശ വിപണികളിലും വിജയിക്കാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisment