Advertisment

ആഗോള ഹൃദയദിനത്തോടനുബന്ധിച്ച് ജനങ്ങളെ സിപിആര്‍ നല്‍കാന്‍ പഠിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്ന കാമ്പെയിനുമായി ഐസിഐസിഐ ലോംമ്പാര്‍ഡ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: ഓരോ വര്‍ഷവും 17 ദശലക്ഷം പേരാണ് ഹൃദ്രോഗം മൂലം മരിക്കുന്നത്. ഹൃദയാഘാതങ്ങളില്‍ 80-82 ശതമാനത്തോളം നടക്കുന്നത് ആശുപത്രിക്കു പുറത്തുമാണ്. സാഹചര്യത്തിന്റെ ഗൗരവമനുസരിച്ച് ഓരോ മിനിറ്റു പിന്നിടുമ്പോഴും രക്ഷപെടാനുള്ള സാധ്യത 7-10 ശതമാനത്തോളം കുറയുകയും ചെയ്യും.

ചില രാജ്യങ്ങളില്‍ സിപിആര്‍ രീതി വര്‍ധിപ്പിച്ചതിലൂടെ 40-60 ശതമാനം പേരെ രക്ഷിക്കാനായിട്ടുണ്ട്. അല്‍ഭുതകരമെന്നു പറയട്ടെ, ഇന്ത്യയില്‍ രണ്ടു ശതമാനത്തില്‍ താഴെ ജനങ്ങള്‍ക്കു മാത്രമാണ് സിപിആര്‍ പരിശീലനം ഉള്ളത്. 30 ശതമാനം ആവശ്യമുള്ളിടത്താണിത്.

ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ലൈഫ് ഇതര ഇന്‍ഷൂറന്‍സ് കമ്പനിയായ ഐസിഐസിഐ ലോംമ്പാര്‍ഡ് ഈ യാഥാര്‍ത്ഥ്യം കണക്കിലെടുത്ത് 'ലേണ്‍ സിപിആര്‍ സേവ് എ ലൈഫ് ' എന്ന പേരിലുള്ള ഡിജിറ്റല്‍ കാമ്പെയിനു തുടക്കം കുറിച്ചു. സിപിആറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കുകയും ഈ അടിസ്ഥാന ജീവിത ശേഷിയെ കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ​

ബോളിവുഡിലെ സീരിയല്‍ കിസ്സര്‍ എന്ന ജനപ്രിയ പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ചലച്ചിത്ര നടന്‍ ഇംറാന്‍ ഹാഷ്മിയെ ആണ് ബ്രാന്‍ഡ് ഇതിനായി കൃത്യമായി തെരഞ്ഞെടുത്തിരിക്കുന്നത്. സിപിആര്‍ എന്നത് ചുംബനം പോലെയല്ല എന്ന രീതിയില്‍ തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നു.

ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ സിപിആറിനുള്ള പ്രാധാന്യവും ഇത് ഏതെങ്കിലും തരത്തിലെ റൊമാന്റിക് തലത്തിലുള്ളതല്ലെന്നും കാമ്പെയിന്‍ വിശദീകരിക്കുന്നു. ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായ ഈ കഴിവിനെ കുറിച്ച് ഒരു മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്‍കുന്ന ട്യൂട്ടോറിയലും ഈ കാമ്പെയിനില്‍ ഉണ്ട്.​

ശ്വാസമോ ഹൃദയമിടിപ്പോ നിലച്ച ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരു വിദ്യയാണ് സിപിആര്‍. അഞ്ചോ പത്തോ മിനിറ്റില്‍ പഠിച്ചെടുക്കാവുന്ന ഇതിലൂടെ ജീവന്‍ രക്ഷിക്കാനുമാകും. പക്ഷേ, 98 ശതമാനത്തോളം ഇന്ത്യക്കാരും ഇതേക്കുറിച്ച് അറിവില്ലാത്ത നിലയിലാണ്. തെറ്റിദ്ധാരണകള്‍ മൂലം ഇതേക്കുറിച്ചു മുഖം തിരിക്കുകയും ബുദ്ധിമുട്ടാണെന്നു കരുതുകയും ചെയ്യുന്നു.

അതു കൊണ്ടു തന്നെ ജനങ്ങള്‍ സിപിആര്‍ പഠിക്കുവാന്‍ ശ്രമിക്കുന്നുമില്ല. ഇതു പരിശീലിക്കുകയും ആവശ്യമായ വേളയില്‍ അതു ചെയ്യുവാന്‍ ആവശ്യമായ ആത്മവിശ്വാസനം നേടുകയും ചെയ്യാനാവും.​ ഇന്നത്തെ കാലത്ത് ഹൃദയ സംബന്ധിയായ കാരണങ്ങളാലുള്ള മരണങ്ങള്‍ ഞെട്ടിപ്പിക്കുന്ന നിരക്കിലാണു വര്‍ധിക്കുന്നതെന്ന് പുതിയ കാമ്പെയിനെ കുറിച്ചു സംസാരിക്കവെ ഐസിഐസിഐ ലോംമ്പാര്‍ഡ് വിപണന, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍, സിഎസ്ആര്‍ വിഭാഗം മേധാവി ഷീന കപൂര്‍ ചൂണ്ടിക്കാട്ടി.

publive-image

ഇന്ത്യ 2030 ഓടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലെ ഹൃദയ സംബന്ധിയായ മരണങ്ങളുടെ കേന്ദ്രമായി മാറുമെന്നാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മിക്കവാറും ഹൃദയാഘാതങ്ങളിലും നിര്‍ണായക സെക്കന്റുഡുകളില്‍ സിപിആര്‍ നല്‍കുന്നതിലുള്ള കാലതാമസം മൂലം രക്ഷപെടാനുള്ള നിരക്ക് വളരെ താഴ്ന്ന നിലയിലാണ്.

വളരെ ചുരുങ്ങിയ വിഭാഗം ജനങ്ങള്‍ക്കു മാത്രമേ സിപിആര്‍ അറിയാവു എന്നതും ചുണ്ടുകള്‍ തമ്മിലുള്ള ചുംബനമായി ഇതിനെ തെറ്റിദ്ധരിക്കുന്നതും എല്ലാം ഈ കാമ്പെയിന്‍ അവതരിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചു. മിക്കവാറും സിനിമകളില്‍ സിപിആര്‍ അവതരിപ്പിക്കുന്ന രീതി ഇക്കാര്യത്തില്‍ സഹായകവുമല്ല. യ

ഥാര്‍ത്ഥത്തില്‍ ഇതിനെ റൊമാന്‍സുമായി ബന്ധപ്പിച്ച് അവതരിപ്പിക്കുന്നത് തെറ്റായ ചിത്രമാണു നല്‍കുന്നത്. മുന്‍നിര സ്വകാര്യ ജനറല്‍ ഇന്‍ഷൂറന്‍സ് സ്ഥാപനം എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ വിവരിക്കുകയും സിപിആര്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുകയാണ്. ഈ സന്ദേശം കൃത്യമായി എത്തിക്കാനാവുന്ന വിധത്തില്‍ ഇംറാന്‍ ഹാഷ്മിയെ ഈ കാമ്പെയിനില്‍ മുഖ്യ പങ്കു വഹിക്കാന്‍ ലഭിച്ചതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ട്.

സിപിആറുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ കൃത്യമായ വ്യക്തിയാണ് അദ്ദേഹമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. സിപിആര്‍ എന്നത് ഒരു ചുംബനമല്ല എന്നും ജീവന്റെ ചുംബനമാണെന്നും ഷീന കപൂര്‍ കൂട്ടിച്ചേര്‍ത്തു.​ സിപിആര്‍ സംബന്ധിച്ച ജനങ്ങളുടെ തെറ്റിദ്ധാരണകളെ കുറിച്ച് അറിഞ്ഞ താന്‍ വളരെ വിശദമായി ഇക്കാര്യം പരിഗണിച്ചു എന്നും നമുക്ക് സിപിആറിനെ കുറിച്ചു കൂടുതല്‍ അവബോധം ആവശ്യമാണെന്നും നടനും ബോളിവുഡ് സെലിബ്രിറ്റിയുമായ ഇംറാന്‍ ഹാഷ്മി പറഞ്ഞു.

ഇത് ജീവിതവുമായും ജീവന്‍ രക്ഷിക്കാനുള്ള വിദ്യകളേയും കുറിച്ചും ബന്ധപ്പെട്ടതായതിനാല്‍ ഇക്കാര്യത്തില്‍ നാം കൂടുതല്‍ അവബോധം നേടേണ്ടതുണ്ട്. ഐസിഐസിഐ ലോംമ്പാര്‍ഡുമായി സഹകരിച്ച് സിപിആറുമായി ബന്ധപ്പെട്ട വന്‍ തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ രാജ്യത്തെ പഠിപ്പിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട്. ഇത് റൊമാന്റിക് രീതിയിലെ ചുംബനമല്ലെന്നും നിര്‍ണായകമായ ജീവന്‍ രക്ഷാ മാര്‍ഗമാണെന്നും വ്യക്തമാക്കുകയാണു ചെയ്യുന്നത്. മറ്റൊരു ജീവന്‍ രക്ഷിക്കാനുള്ള ചോദന സ്വാഭാവികമായി ഉയര്‍ന്നു വരുന്നതാണെന്നു താന്‍ വിശ്വസിക്കുന്നു. ഇതിനായി നാം കഴിവു നേടുകയും വേണം.

ഈ നവീനമായ കാമ്പെയിനിലൂടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താനും ഈ ജീവന്‍ രക്ഷാ മാര്‍ഗത്തെ കുറിച്ചു പഠിക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുകും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ​ ആഗോള ഹൃദയ ദിനത്തില്‍ ഐസിഐസിഐ ലോംമ്പാര്‍ഡിന്റേതായതും സാമൂഹ്യ മാധ്യമങ്ങളിലുള്ളതുമായ ഇടങ്ങളില്‍ ഈ ഡിജിറ്റല്‍ ഫിലിം പുറത്തിറക്കും.

ആരോഗ്യ, ക്ഷേമ കാര്യങ്ങളില്‍ അവബോധം വളര്‍ത്താന്‍ കമ്പനി എന്നും മുന്‍നിരയിലുണ്ട്. അതിന്റേതായ ഗവേഷണങ്ങളും ബ്രാന്‍ഡ് കമ്യൂണിക്കേഷനും ജനങ്ങളില്‍ അവബോധം ഉയര്‍ത്തുകയും ശരിയായ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്താന്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അടുത്തിടെ വെല്‍നെസ് ഇന്ത്യ സൂചിക 2022 പുറത്തിറക്കുകയുണ്ടായി.

മുന്‍പില്ലാത്ത രീതിയിലെ പ്രവണതകള്‍, ഉപഭോക്തൃ സ്വഭാവങ്ങള്‍ എന്നീ കാര്യങ്ങളില്‍ ഇന്ത്യയിലെ വിപുലമായ മേഖലകളിലെ സംഭവ വികാസങ്ങളുടെ വാര്‍ഷിക സൂചികയായി ഇതു പ്രയോജനപ്പെടുന്നുണ്ട്. ദേശീയ പഠന പ്രകാരം ഇന്ത്യയിലെ വെല്‍നെസ് സൂചിക 100-ല്‍ 72 എന്ന സ്ഥാനത്താണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ രണ്ടു പോയിന്റ് മുന്നിലാണ്.

Advertisment