Advertisment

വ്യക്തിഗത വായ്പകൾ ഉയർന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് എസ്ബിഐ

author-image
admin
New Update

publive-image

Advertisment

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യക്തിഗത വായ്പയിൽ വൻ മുന്നേറ്റം. 2022 നവംബറിലെ കണക്കുകൾ പ്രകാരം, വ്യക്തിഗത വായ്പകൾ 5 ട്രില്യൺ രൂപയെന്ന നാഴികക്കലാണ് പിന്നിട്ടിരിക്കുന്നത്. ഇവയിലെ അവസാനത്തെ ഒരു ട്രില്യൺ രൂപയുടെ വായ്പകൾ കഴിഞ്ഞ 12 മാസങ്ങളിലായി നൽകിയിട്ടുണ്ട്.

2015 ജനുവരിയിലാണ് എസ്ബിഐ ആദ്യമായി ഒരു ട്രില്യൺ രൂപയെന്ന നില കൈവരിച്ചത്. എസ്ബിഐ ഉപഭോക്താക്കൾക്കായി നിരവധി തരത്തിലുള്ള വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പേഴ്സണൽ വായ്പ, പെൻഷൻ വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത സ്വർണപ്പണയം, മറ്റു വ്യക്തിഗത വായ്പകൾ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് ഒട്ടനവധി തന്ത്രപരമായ നടപടികൾ എസ്ബിഐ സ്വീകരിച്ചിരുന്നു. ഇവ നേട്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.

Advertisment