Advertisment

വൺ മുത്തൂറ്റ് അഞ്ച് നഗരങ്ങളിൽ 'ഗോള്‍ഡ് ലോണ്‍ ഫ്രം ഹോം' ആരംഭിച്ചു

New Update

publive-image

Advertisment

ബാംഗ്ലൂർ: മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്റെ എസ്ബിയു ആയ വൺ മുത്തൂറ്റ്, നിലവില്‍ പ്രവർത്തിച്ചുവരുന്ന ബാംഗ്ലൂരിനു പുറമേ, മുംബൈ, കൊൽക്കത്ത, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ അടുത്തിടെ വീട്ടില്‍ നിന്നുള്ള സ്വര്‍ണ്ണ വായ്പ (ജിഎല്‍എഫ്എച്ച്) ആരംഭിച്ചു. മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്റെ ഇത്തരത്തിലുള്ള ആദ്യ വാഗ്ദാനമാണിത്.

ജിഎല്‍എഫ്എച്ചിന്‍റെ പരിചയപ്പെടുത്തല്‍ ഉപഭോക്താക്കൾക്ക് മുമ്പെങ്ങുമില്ലാത്തവിധം സ്വർണ്ണ വായ്പകൾ ലഭ്യമാക്കുന്നു. ഈ സേവനത്തിലൂടെ, ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നിന്ന് എളുപ്പത്തിൽ ഗോൾഡ് ലോണുകൾക്കായി അപേക്ഷിക്കാനും നേടാനും കഴിയും.

മുത്തൂറ്റ് ഫിൻകോർപ്പിന്റെ 3600-ലധികം ശാഖകൾക്കൊപ്പം, ഈ അഞ്ച് നഗരങ്ങളിലെ വീടുകളിൽ നിന്ന് സ്വർണവായ്പകൾ നേടാനുള്ള ഓപ്‌ഷൻ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാണ്. 2023 അവസാനത്തോടെ ഈസേവനം 50+ ടയർ 1, മെട്രോ നഗരങ്ങളില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

വൺ മുത്തൂറ്റിന്റെ ഈ സമാനതകളില്ലാത്ത ഫിജിറ്റൽസമീപനം, ഉപഭോക്തൃ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും എല്ലാവർക്കും  പരമാവധി സൗകര്യവും ഭദ്രതയും ഉറപ്പാക്കുകയും ചെയ്യുന്നു.

Advertisment