Advertisment

'ബി എക്‌സ്‌ട്രാഓർഡിനറി എവരി ഡേ' എന്ന ഏറ്റവും പുതിയ ബ്രാൻഡ് കാമ്പെയ്‌നുമായി ബ്രാൻഡ് അംബാസഡർമാരായ തമന്ന ഭാട്ടിയ, വിജയ് ദേവരകൊണ്ട എന്നിവരെ ഉൾപ്പെടുത്തി പരസ്യ ചിത്രങ്ങളുടെ പരമ്പര പുറത്തിറക്കി മിന്ത്ര

New Update

publive-image

Advertisment

ബെംഗളൂരു: 'ബി എക്‌സ്‌ട്രാഓർഡിനറി എവരി ഡേ' എന്ന ഏറ്റവും പുതിയ ബ്രാൻഡ് കാമ്പെയ്‌നിന്റെ ഭാഗമായി ബ്രാൻഡ് അംബാസഡർമാരായ തമന്ന ഭാട്ടിയ, വിജയ് ദേവരകൊണ്ട എന്നിവരെ ഉൾപ്പെടുത്തി മിന്ത്ര പരസ്യ ചിത്രങ്ങളുടെ ഒരു പരമ്പര പുറത്തിറക്കി. സ്ത്രീകളുടെ പാശ്ചാത്യ വസ്ത്രങ്ങളും പരമ്പരാഗത വസ്ത്രങ്ങളും പ്രോത്സാഹിപ്പിച്ചുകൊണ്ട് തമന്ന ഭാട്ടിയ രണ്ട് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ, വിജയ് ദേവരകൊണ്ട പുരുഷന്മാരുടെ കാഷ്വൽ വസ്ത്രങ്ങൾക്കായുള്ള ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. അവരൊരുമിച്ച് രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരിലേക്ക് മിന്ത്രയുടെ ഫാഷനെ എത്തിക്കുന്നു.

ബ്രാൻഡ് കാമ്പെയ്നിനെക്കുറിച്ച്: 6000 പ്രമുഖ അന്തർദേശീയ, ആഭ്യന്തര, ഡി2സി ബ്രാൻഡുകളിൽ നിന്നും വിപുലമായ 17 ലക്ഷം ട്രെൻഡ്-ഫസ്റ്റ് സ്റ്റൈലുകളിൽ നിന്നും മികച്ച ഫാഷൻ, സൗന്ദര്യ, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ മിന്ത്ര ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് ഉടനീളമുള്ള എല്ലാ ഉപഭോക്താക്കൾക്കും വേണ്ടി മിന്ത്രയുടെ സവിശേഷമായ ഓഫറുകൾ എടുത്തുകാട്ടാനും അവരുടെ ദൈനംദിന ഫാഷൻ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, അങ്ങനെ രാജ്യത്തിന്റെ ദൈനംദിന ഫാഷനെ കൂടുതൽ ഉയരത്തിലെത്തിക്കാനുമാണ് ബ്രാൻഡ് കാമ്പെയ്‌ൻ ലക്ഷ്യമിടുന്നത്.

"ബി എക്സ്ട്രാ ഓർഡിനറി, എവരിഡേ" എന്ന കാതലായ ആശയം ഉപഭോക്താക്കളെ അവരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര, ആഭ്യന്തര ബ്രാൻഡുകളുടെ വിശാലമായ ശ്രേണിയിൽ നിന്ന് തിരഞ്ഞെടുക്കാൻ പ്രാപ്തമാക്കുക എന്ന പ്ലാറ്റ്‌ഫോമിന്റെ വാഗ്ദാനത്തോട് ചേർന്നാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ സ്റ്റൈലുകളും ട്രെൻഡുകളും എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിലൂടെ ഒരാളുടെ ദൈനംദിന സ്റ്റൈലിന് പുതിയ ഉയരങ്ങളിൽ എത്താൻ കഴിയും. അങ്ങനെ സാധാരണ നിമിഷങ്ങളെ അസാധാരണമാക്കാൻ സഹായിക്കുക എന്ന ലളിതമായ ഉൾക്കാഴ്ചയിൽ നിന്നാണ് ഈ ആശയം രൂപപ്പെട്ടിരിക്കുന്നത്.

പരസ്യ ചിത്രത്തെക്കുറിച്ച്: ഈ കാമ്പെയ്‌നിൽ പരസ്യ ചിത്രങ്ങളിൽ തമന്നയും വിജയ് ദേവരകൊണ്ടയും പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും, കാമ്പെയ്‌നുകളിൽ അവർ സാധാരണയായി ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി വേറിട്ടതും രസകരവുമായ വേഷങ്ങൾ ചെയ്യുകയും ചെയ്യുന്നു. ഈ പരസ്യ ചിത്രങ്ങളിൽ, അവർ സുഹൃത്തുക്കളെയോ പരിചയക്കാരെയോ കാണാനായി കാത്ത് നിൽക്കുന്നതായോ, അവിചാരിതമായി അവരെ കണ്ടുമുട്ടുന്നതായോ കാണാം. താരങ്ങളെപ്പോലെ രൂപഭംഗി നൽകുന്ന ഫാഷനിൽ അവർ സ്തബ്ധരായിപ്പോകും.

സെലിബ്രിറ്റികൾ, അവരുടെ വിപരീതമായ റോളുകളിൽ, മിന്ത്രയിൽ നിന്ന് അവരുടെ സുഹൃത്തുക്കൾ നേടിയ വിപുലമായ ഫാഷൻ അവബോധത്തിൽ വിസ്മയിക്കുന്നു. ഇത് സെലിബ്രിറ്റികളിൽ നിന്നുള്ള അവരുടെ സ്റ്റൈലിലുള്ള അറിവ് അംഗീകരിച്ചുകൊണ്ട് ആളുകളിലും അവരുടെ ഫാഷനിലും തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Advertisment