Advertisment

യൂണിയൻ കോപ് കിഴിവ് പ്രഖ്യാപിച്ചു; മെയ് മാസം 60% വരെ ഡിസ്‍കൗണ്ട്

New Update

publive-image

Advertisment

പണപ്പെരുപ്പം സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ നിശ്ചിത വിലയിൽ ഉൽപ്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും യൂണിയന്‍ കോപ് ബ്രാഞ്ചിലോ സ്‍മാര്‍ട്ട് ആപ്പ് വഴിയോ ഡിസ്കൗണ്ടിൽ സാധനങ്ങള്‍ വാങ്ങാം

യൂണിയന്‍ കോപ് (Union Coop) മെയ് മാസത്തിൽ തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങള്‍ക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. പ്രൊമോഷൻ ഓഫറുകള്‍ അനുസരിച്ച് 60% വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക. ദുബായ് മുഴുവനുള്ള യൂണിയന്‍ കോപ് ബ്രാഞ്ചുകളിൽ ഡിസ്കൗണ്ട് ലഭ്യമാണ്. കൃത്യമായ ഇടവേളകളിൽ ആഴ്ച്ചകളിലും മാസങ്ങളിലും കിഴിവുകള്‍ യൂണയിന്‍ കോപ് നൽകാറുണ്ട്.

പണപ്പെരുപ്പം സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ നിശ്ചിത വിലയിൽ ഉൽപ്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും യൂണിയന്‍ കോപ് ബ്രാഞ്ചിലോ സ്‍മാര്‍ട്ട് ആപ്പ് വഴിയോ ഡിസ്കൗണ്ടിൽ സാധനങ്ങള്‍ വാങ്ങാം. പച്ചക്കറികള്‍, പഴങ്ങള്‍, ജ്യൂസ്, കുടിവെള്ളം, പാൽ ഉൽപ്പന്നങ്ങള്‍, മാംസം, മധുരവിഭവങ്ങള്‍, സുഗന്ധവ്യജ്‍ഞനങ്ങള്‍, അരി, ഓയിൽ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ കിഴിവ് ലഭിക്കും.

Advertisment