Advertisment

സുഗന്ധ വ്യഞ്ജനങ്ങളുടെ വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.9 ശതമാനം ഉയര്‍ന്നു

New Update

സുഗന്ധ വ്യഞ്ജനങ്ങളുടെ വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.9 ശതമാനമാണ് ഉയര്‍ന്നത്. ജീരകമാണ് കുതിപ്പില്‍ മുന്നില്‍. 2021 പകുതിയോടെ ആരംഭിച്ച ജീരക വില വര്‍ധന ഉത്പാദന കുറവും കനത്ത ഡിമാന്റും കാരണം തുടരുകയാണ്. മോശം കാലാവസ്ഥയും കൊയ്ത്തു കാലത്ത് നേരംതെറ്റിയെത്തിയ മഴയും കഴിഞ്ഞ റാബി സീസണില്‍ ജീരക വിളവെടുപ്പിനെ ബാധിച്ചിരുന്നു. ഈ വര്‍ഷം ജീരക ഉല്‍പാദനം 9.3 ശതമാനം ഇടിഞ്ഞ് 2,00,780 ടണ്‍ ആകുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

publive-image

മുന്‍ വര്‍ഷത്തെ നീക്കിയിരിപ്പും കുറവാണ്. അഭ്യന്തര വിപണിയിലും ചൈന ഉള്‍പ്പടെയുള്ള വിദേശ വിപണികളിലും ഡിമാന്റ് കൂടുതലാണ്. ഈ വര്‍ഷം ജൂണില്‍ നാഷണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ ജീരക വില 100 കിലോയ്ക്ക് 58,235 രൂപ എന്ന സര്‍വകാല റിക്കാര്‍ഡിലാണ്. ഈ വര്‍ഷം ഇതുവരെ വിലയില്‍ 75 ശതമാനമാണ് വര്‍ധന ഉണ്ടായിട്ടുള്ളത്. ഏറ്റവും വലിയ ജീരക വിപണിയായ ഗുജറാത്തിലെ ഉന്‍ഝയില്‍ വില 100 കിലോയ്ക്ക് 50,000 രൂപ കടന്നു.

Advertisment