Advertisment

കല്യാണ്‍ ജൂവലേഴ്സ് മുംബൈയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു;മാട്ടുംഗയിലും ലോവര്‍ പറേലിലും പുതിയ ഷോറൂമുകള്‍, മുംബൈയില്‍ മാത്രം കല്യാണ്‍ ജൂവലേഴ്സിന് ഏഴ് സ്റ്റോറുകൾ

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് മുംബൈയില്‍ പുതിയ രണ്ട് ഷോറൂമുകള്‍ തുറന്നു. മാട്ടുംഗ ഈസ്റ്റിലെ ഭണ്ഡാര്‍കര്‍ റോഡിലും ലോവര്‍ പറേലിലെ ഹൈസ്ട്രീറ്റ് ഫീനിക്സിലുമുള്ള ഷോറൂമുകള്‍ കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരായ പൂജ സാവന്ത്, കിഞ്ജാല്‍ രാജ്പ്രിയ, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതോടെ, രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ കല്യാണ്‍ ജൂവലേഴ്സിന് ഏഴു ഷോറൂമുകളായി.

ഇന്ത്യയിലെ ഏറ്റവും ജനപ്രീതി നേടിയ ആഭരണ ബ്രാന്‍ഡാണ് കല്യാണ്‍ ജൂവലേഴ്സ് എന്നും കമ്പനിയെ പ്രതിനിധീകരിക്കുന്നത് ബഹുമതിയാണെന്നും ഉദ്ഘാടന പരിപാടിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍ കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. ഈ വ്യവസായരംഗത്തുതന്നെ ഏറ്റവും സുതാര്യവും ധാര്‍മികവുമായ ബിസിനസ് രീതികള്‍ പിന്തുടരുന്ന കമ്പനിയാണിത്. കഴിവിലും അഴകിലും ഏറ്റവും പ്രിയതാരമായ മഞ്ജു വാര്യര്‍ക്കൊപ്പം കല്യാണ്‍ ബ്രാന്‍ഡിന്‍റെ പ്രചാരണത്തില്‍ സജീവമായിരുന്നു. ഇപ്പോള്‍ പ്രദേശിക അംബാസിഡര്‍മാരായ പൂജ സാവന്ത്, കിഞ്ജാല്‍ രാജ്പ്രിയ എന്നിവര്‍ക്കൊപ്പം മുംബൈയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതും ഏറെ സന്തോഷകരമായ അനുഭവമാണെന്ന് കല്യാണി പ്രിയദര്‍ശന്‍ വ്യക്തമാക്കി.

publive-image

ഈ ബ്രാന്‍ഡിന്‍റെ തികച്ചും പ്രാദേശികമായ ആഭരണ ശേഖരങ്ങള്‍, പ്രത്യേകിച്ച് വിവാഹാഭരണ ശേഖരമായ മുഹൂര്‍ത്ത്, ടെംപിള്‍ ആഭരണങ്ങള്‍, ഇന്ത്യയിലെങ്ങും വ്യാപകമായി ജനപ്രിയത നേടിയ നിമാഹ് തുടങ്ങിയവയുടെ വലിയ ആരാധികയാണ്. ബ്രാന്‍ഡിനുവേണ്ടി ആദ്യമായി ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനും തുടര്‍ന്ന് കൂടുതല്‍ ശക്തിയോടെ ആഗോളതലത്തില്‍ വളരാന്‍ ലക്ഷ്യമിടുന്ന ബ്രാന്‍ഡിന്‍റെ യാത്രയില്‍ ഒപ്പം ചേരുന്നതിനും സന്തോഷമുണ്ടെന്നും കല്യാണി പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടി.

മുംബൈയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുടങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കവിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ പ്രധാന വിപണികളിലെല്ലാം മികച്ച സാന്നിദ്ധ്യം ഉറപ്പിക്കാന്‍ സാധിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ആകെ പതിനൊന്ന് ഷോറൂമുകള്‍ ആരംഭിച്ചത് ഈ വിപണിയോടുള്ള പ്രതിബദ്ധതയുടെ നിദാനമാണ്. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കുന്നതിനും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനൊപ്പം ശുചിത്വമുള്ളതും വ്യക്തിഗതമായതുമായ അന്തരീക്ഷം ഉറപ്പുനല്കുന്നതിനുമാണ് കല്യാണ്‍ ജൂവലേഴ്സ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സിന്‍റെ 'വി കെയര്‍' കോവിഡ് -19 മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് എല്ലാ ഷോറൂമുകളിലും ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കുമായി ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയും മുന്‍കരുതലുകളുമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സേഫ്റ്റി മെഷര്‍ ഓഫീസറെ കമ്പനി നിയമിച്ചിട്ടുണ്ട്.

publive-image

കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്‍റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. സ്വര്‍ണത്തിന്‍റെ വില ലോക്ക് ചെയ്യുന്നതിനും ഭാവിയില്‍ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ സഹായിക്കും.

ഇന്ത്യയിലെങ്ങുനിന്നുമായി രൂപപ്പെടുത്തിയ സവിശേഷമായ വിവാഹ ആഭരണങ്ങളായ മുഹൂര്‍ത്ത്, കല്യാണ്‍ ജൂവലേഴ്സിന്‍റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങളുടെ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റീക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ജൂവലറിയായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകള്‍ അടങ്ങിയ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്താര, നിത്യവും ഉപയോഗിക്കാന്‍ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണുകള്‍ പതിച്ച ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. കല്യാണ്‍ ജൂവലേഴ്സിന്‍റെ ഒരു ലക്ഷത്തില്‍ അധികം വരുന്ന നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകളില്‍ വിവാഹത്തിനും ഉത്സവാവസരങ്ങള്‍ക്കും നിത്യവും അണിയുന്നതിനുമുള്ള ആഭരണ ശേഖരമാണ് അവതരിപ്പിക്കുന്നത്.

Advertisment