Advertisment

ടൊറൊന്റോ സോഷ്യൽ ക്ലബ്ബിന്റെ രണ്ടാമത് അന്തർദേശിയ വടംവലി മത്സരം ജൂലൈ രണ്ടിന്

author-image
ജൂലി
Updated On
New Update

publive-image

ടൊറൊന്റോ . 2022 ജൂലൈ 22നു ടൊറൊന്റോ സോഷ്യൽ ക്ലബ്ബ് രണ്ടാമത് അന്തർദേശിയ വടംവലി വലി മത്സരം സംഘടിപികുന്നു .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന മത്സരം വിജയകരമാക്കുവാനുള്ള പ്രവര്ത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കാനഡയിലെ പ്രമുഖ റിയലെറ്റർ മോൻസി തോമസ് മെഗാ സ്പോൺസറായ കായിക മാമാങ്കത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോസ് പാലകുന്നേൽ (Mr .ജോൺസ് )സ്പോൺസർ ചെയ്യുന്ന 5001ഡോളറും തോമസ് ആന്റ് മേരി കിഴക്കെപുറത്തു മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിനു ബോബൻ ജെയിംസ് (ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ് )സ്പോൺസർചെയ്യുന്ന 3001 ഡോളറും ട്രോഫിയും ,മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു തോമസ്കുട്ടി കുപ്പേനനിക്കൽ (ericksdale plaza )സ്പോൺസർ ചെയ്യുന്ന 2001ഡോളറും ,ബേബി കുപ്പേനനിക്കൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ,നാലാം സ്ഥാനം ലഭിക്കുന്ന ടീമിനു ജെ .ആർ . ബ്രോസ് ട്രാൻസ്പോർട്ടഷൻ സ്പോൺസർ ചെയ്യുന്ന 1001 ഡോളറും ട്രോഫിയും സമ്മാനമായി നൽകുന്നതാണ്.

കൂടാതെ മികച്ച ടീമിനും , കോച്ചിനും , ഫ്രണ്ടിനും , സിക്സതു വലിക്കാരനും ,ബാക്കിനും ക്യാഷ് പ്രൈസും ട്രോഫിയും നൽകുന്നതാണ്. മൽസരങ്ങൾ കെ .വി .ടിവിയിലും , ക്നാനായ വോയ്‌സിലും തൽസമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. പരിപാടികളുടെ വിജയത്തിനായി ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കൽ, സെക്രട്ടറി മോൻസി തോമസ്, വൈസ് പ്രസിഡന്റ് റിജോ മങ്ങാട്ട്, ജോയിന്റ് സെക്രട്ടറി സിബിൾ സ്റ്റീഫൻ, ട്രെഷർ ഷിബു എബ്രഹാം ,പ്രോഗ്രാം കോഓർഡിനേറ്റർ ഷെല്ലി ജോയ് ,വരുൺ രാജൻ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നുണ്ട്.

Advertisment