Advertisment

സണ്‍സ്റ്റോണിന്‍റെ നേട്ടങ്ങള്‍ ജയ് ഭാരത് സ്കൂള്‍ ഓഫ് മാനേജുമെന്‍റ് സ്റ്റഡീസിലും

New Update

publive-image

Advertisment

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ട് അപ്പും 35 പട്ടണങ്ങളിലായി അന്‍പതിലേറെ സ്ഥാപനങ്ങളില്‍ സാന്നിധ്യമുള്ള സ്ഥാപനവുമായ സണ്‍സ്റ്റോണിന്‍റെ നേട്ടങ്ങള്‍ ഇപ്പോള്‍ എഐസിടി അക്രഡിറ്റഡ് കോളേജായ ജയ് ഭാരത് സ്കൂള്‍ ഓഫ് മാനേജുമെന്‍റ് സ്റ്റഡീസില്‍ ലഭ്യമാകും.

കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപന ശൃംഖലകളില്‍ ഒന്നായ ജയ് ഭാരത് ബിരുദാനന്തര ബിരുദ തലത്തില്‍ വിവിധ വിഭാഗങ്ങളിലായി നിരവധി കോഴ്സുകളാണ് ലഭ്യമാക്കുന്നത്. സണ്‍സ്റ്റോണിന്‍റെ നേട്ടങ്ങള്‍ ജയ് ഭാരത് സ്കൂള്‍ ഓഫ് മാനേജുമെന്‍റ് സ്റ്റഡീസിന്‍റെ എംബിഎ പ്രോഗ്രാമുകളില്‍ എന്‍റോള്‍ ചെയ്യുന്നവര്‍ക്കു ലഭിക്കും.

ഇതിനു പുറമെ, സണ്‍സ്റ്റോണിന്‍റെ 1200-ല്‍ ഏറെ വരുന്ന റിക്രൂട്ടര്‍മാരുടെ ശൃംഖല വന്‍കിട കമ്പനികളില്‍ പ്ലെയ്സ്മെന്‍റിനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്കു നല്‍കും. വ്യവസായ കേന്ദ്രീകൃതമായ തൊഴിലവസര കോഴ്സുകളില്‍ എന്‍റോള്‍ ചെയ്യുകയും അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ പര്യാപ്തരാക്കുകയും ചെയ്യുന്നതിന് സര്‍വകലാശാല സണ്‍സ്റ്റോണുമായി ധാരണാ പത്രവും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുക എന്ന സര്‍ക്കാരിന്‍റെ കാഴ്ചപ്പാടിന് അനുസൃതമായാണ് സണ്‍സ്റ്റോണിന്‍റെ വികസന പദ്ധതികള്‍.

കൊച്ചിയിലെ ജയ് ഭാരത് സ്കൂള്‍ ഓഫ് മാനേജുമെന്‍റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സണ്‍സ്റ്റോണിന്‍റെ നേട്ടങ്ങള്‍ ലഭ്യമാക്കുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് സണ്‍സ്റ്റോണ്‍ സഹസ്ഥാപകനും സിഒഒയമായ പിയൂഷ് നന്‍ഗ്രൂ പറഞ്ഞു.

ജയ് ഭാരത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക ജ്ഞാനവും വ്യവസായങ്ങളിലുള്ള പരിചയവും സാങ്കേതികവിദ്യാ അധിഷ്ഠിത പരിശീലനവും നല്‍കുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍, പ്രത്യേകിച്ച് ചെറുപട്ടണങ്ങളില്‍, അനുഭവപ്പെടുന്ന വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുകയാണ് സണ്‍സ്റ്റോണിന്‍റെ പ്രതിബദ്ധതയെന്നും അദ്ദേഹം പറഞ്ഞു.

സണ്‍സ്റ്റോണ്‍ കാമ്പസുകളില്‍ എന്‍റോള്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ അധിഷ്ഠിത പഠന പദ്ധതിയുടെ നേട്ടം നല്‍കുന്ന രീതിയിലുള്ള ആധുനീക സര്‍ട്ടിഫിക്കേഷനുകളാണുള്ളത്. ലൈഫ് സ്കില്‍, സോഫ്റ്റ് സ്കില്‍ പരിശീലനങ്ങള്‍ വഴി താല്‍പര്യമുള്ള മേഖലകളിലെത്താനുള്ള പരിശീലനങ്ങളും സണ്‍സ്റ്റോണ്‍ നല്‍കുന്നുണ്ട്. ഈവന്‍റുകള്‍, സ്പോര്‍ട്ട്സ് മീറ്റുകള്‍, സാംസ്കാരിക ഉല്‍സവങ്ങള്‍, വിദ്യാര്‍ത്ഥി വിനിമയ പദ്ധതികള്‍, സണ്‍സ്റ്റോണ്‍ ഡിജിറ്റല്‍ സ്റ്റുഡന്‍റ് ശൃംഖലയിലെ അംഗത്വം തുടങ്ങിയവ വഴിയാണിതു ലഭ്യമാക്കുന്നത്. ഇതിലൂടെ കൂടുതല്‍ സമഗ്ര വിദ്യാഭ്യാസവും ലഭിക്കും.

യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കു കൂടുതല്‍ വിപുമായ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമാണ് സണ്‍സ്റ്റോണുമായുള്ള ധാരണാ പത്രമെന്ന് ജയ് ഭാരത് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ എ എം ഖരീം പറഞ്ഞു. ജയ് ഭാരത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്ലെയ്സ്മെന്‍റുകള്‍ ലഭിക്കാന്‍ ധാരണാ പത്രം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂജ്യം ശതമാനം ഇഎംഐയുമായി സ്മാര്‍ട്ട് ആന്‍റ് ഷീല്‍ഡ് കരിയര്‍ അസിസ്റ്റന്‍സ് പ്ലാനുകള്‍ അടക്കമുള്ള വിപ്ലവകരമായ ഫീസ് തെരഞ്ഞെടുപ്പുകളും സണ്‍സ്റ്റോണ്‍ നടപ്പാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ ലോകമാണ് ഇതു തുറന്നു കൊടുക്കുന്നത്. പ്രാക്ടിക്കല്‍, തിയറി വിദ്യാഭ്യാസങ്ങള്‍ സംയോജിപ്പിച്ച് തൊഴില്‍ സജ്ജമായ കഴിവുകളും ഇതിലൂടെ നേടിക്കൊടുക്കും.

ജെയ് ഭാരത് സ്കൂള്‍ ഓഫ് മാനേജുമെന്‍റ് സ്റ്റഡീസില്‍ സണ്‍സ്റ്റോണ്‍ വഴി ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ചു കൂടുതല്‍ അറിയുവാന്‍ https://sunstone.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Advertisment