Advertisment

കിയ കൺസെപ്റ്റ് ഇവി9 ഉം പുതിയ കെഎ4 ഉം ഉപയോഗിച്ച് കിയ ഇന്ത്യ ഓട്ടോ എക്‌സ്‌പോയിൽ ഭാവിയുടെ ആകർഷകമായ കാഴ്ചകൾ പ്രദർശിപ്പിച്ചിരിക്കുന്നു; സുസ്ഥിര മൊബിലിറ്റി വികസനത്തിനായി 2000 കോടിയുടെ നിക്ഷേപം നടത്തുന്നു

New Update

publive-image

Advertisment

കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന കാർ നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ, മൊബിലിറ്റി കൂടുതൽ സുസ്ഥിരവും നൂതനവും യഥാർത്ഥമായി കണക്ടഡും ആയ ഭാവിയുടെ ഒരു ഹ്രസ്വകാഴ്ച്ച എടുത്തുകാട്ടി. സുസ്ഥിര മൊബിലിറ്റി സൊല്യൂഷൻസ് പ്രൊവൈഡർ ആകാനുള്ള ഉയർത്തിക്കാട്ടിക്കൊണ്ട് ബ്രാൻഡ് അതിന്‍റെ ഓൾ-ഇലക്‌ട്രിക് എസ്.യു.വി കൺസെപ്റ്റ് - കിയ കൺസെപ്റ്റ് ഇവി9, ഓട്ടോ എക്‌സ്‌പോയുടെ 16-ആമത് എഡിഷനില്‍ അവതരിപ്പിച്ചു.

നൂതനമായ ഒരു ഭാവി രൂപപ്പെടുത്തിക്കൊണ്ട്, ആഡംബര ആര്‍വി ആയ കിയ കെഎ4, അത്യാധുനിക ഡിസൈൻ, ലോകോത്തര സുരക്ഷ, നവീകരണം, നൂതന ഡ്രൈവ് ഡൈനാമിക്‌സിന്‍റെ കഴിവുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇവിയുമായി ബന്ധപ്പെട്ട ഗവേഷണ- വികസനത്തിനും നിർമ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഇന്ത്യയിൽ 2,000 കോടി രൂപയുടെ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചു. പർപ്പസ്-ബിൽറ്റ് വെഹിക്കിൾസ് (പിബിവി) സെഗ്‍മെന്‍റിലേക്ക് കടക്കുന്നതായും ബ്രാൻഡ് പ്രഖ്യാപിച്ചു.

publive-image

സ്പെഷ്യലൈസ്ഡ് ഇന്‍സ്റ്റിറ്റ്യൂഷനുകളുടെ നിറവേറ്റപ്പെടാത്ത ആവശ്യവും അത് നിറവേറ്റുന്നു. പവലിയനിൽ പ്രദർശിപ്പിച്ച പിബിവികൾ ഒരു പോലീസ് വാനും കാരൻസ് അടിസ്ഥാനമാക്കിയുള്ള ആംബുലൻസുമായിരുന്നു. 2023 ഓട്ടോ എക്‌സ്‌പോയുടെ 16-ആമത് എഡിഷനിൽ കിയ ഇന്ത്യ രണ്ട് ദീർഘകാല സിഎസ്ആര്‍ സംരംഭങ്ങളും നടത്തുന്നു - പ്രോജക്റ്റ് ഡിആര്‍ഒപി (ഡവലപ് റെസ്പോണ്‍സ് ഔട്ട്‍ലുക്ക് ടുവേര്‍ഡ്സ് പ്ലാസ്റ്റിക്), പ്രോജക്റ്റ് ഉപഹാർ എന്നിവ. മൊത്തത്തിൽ, ഓട്ടോ എക്‌സ്‌പോയിലെ കിയ പവലിയൻ മൊബിലിറ്റിയുടെ പരമ്പരാഗത നിർവചനത്തിലേക്കുള്ള ബ്രാൻഡിന്‍റെ പുരോഗമനപരമായ സമീപനത്തെ പ്രകടമാക്കുന്നു.

നിക്ഷേപവും സിഎസ്ആര്‍ പ്രഖ്യാപനങ്ങളും മറ്റ് ഉൽപ്പന്ന പ്രദർശനങ്ങളും പവലിയനിൽ സംയോജിപ്പിച്ച്, കിയ ഇന്ത്യ അതിന്‍റെ ഓഫറുകളിൽ പുതുമയും സുസ്ഥിരതയും സമന്വയിപ്പിക്കുന്ന ഒരു ശക്തമായ ബ്രാൻഡിനെ അവതരിപ്പിക്കുന്ന ഒരു പ്രചോദനാത്മകമായ നാളെ സൃഷ്ടിക്കുന്നതിനുള്ള അതിന്‍റെ വിഭാവനം അവതരിപ്പിച്ചു.

 

Advertisment